Quantcast

ഏഴ് കളിക്കാർക്ക് കോവിഡ്: ഇംഗ്ലണ്ട് ടീം ക്വാറന്റൈനിൽ

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം നടത്തിയ ആർടിപിസിആർ ടെസ്റ്റിലാണ് കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും കോവിഡ് റിപ്പോർട്ട് ചെയ്തത്

MediaOne Logo

Web Desk

  • Published:

    6 July 2021 9:32 AM GMT

ഏഴ് കളിക്കാർക്ക് കോവിഡ്: ഇംഗ്ലണ്ട് ടീം ക്വാറന്റൈനിൽ
X

കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ട് ടീം ഒന്നടങ്കം ക്വാറന്റൈനിൽ. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ശേഷം നടത്തിയ ആർടിപിസിആർ ടെസ്റ്റിലാണ് കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും കോവിഡ് റിപ്പോർട്ട് ചെയ്തത്. മൂന്ന് കളിക്കാർക്കും നാല് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

പാകിസ്താൻ പരമ്പരക്ക് മുന്നോടിയായിരുന്നു പരിശോധന. കോവിഡ് സ്ഥിരീകരിച്ച കളിക്കാർക്ക് മറ്റുള്ളവരുമായി പ്രാഥമിക സമ്പർക്കമുള്ളതിനാലാണ് ടീം ഒന്നടങ്കം ക്വാറന്റൈനിൽ പോകുന്നത്. ഞായറാഴ്ച മുതലാണ് ടീം അംഗങ്ങൾ ക്വാറന്റൈനിൽ പ്രവേശിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്താനെതിരായ പരമ്പര ആരംഭിക്കുന്നത്.

ബെൻ സ്റ്റോക്കിനെ നായകനാക്കി പുതിയ ഒരു ടീമിനെ തന്നെ ഇറക്കാനാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. ഐപിഎല്ലിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബെൻസ്റ്റോക്ക് ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. അതാണ് സ്റ്റോക്കിന് നായകപദവിയിലെത്തിച്ചത്.

മൂന്ന് വീതം ഏകദിനങ്ങളും ടി20കളും അടങ്ങുന്നതാണ് പാകിസ്താനെതിരായ പരമ്പര. ഈ മാസം എട്ടിന് തുടങ്ങി 20ന് മൂന്നാം ടി20യോടെയാണ് പരമ്പര അവസാനിക്കുന്നത്. ശ്രീലങ്കയെ ടി20യിലും ഏകദിനത്തിലും വൈറ്റുവാഷ് ചെയ്ത് മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. ആ ടീം ഒന്നടങ്കമാണ് ഇപ്പോൾ ക്വാറന്റൈനിൽ പ്രവേശിക്കുന്നത്.

TAGS :

Next Story