Quantcast

രണ്ടാം ഏകദിനം: ഇന്ത്യക്ക് ബൗളിങ്, കോഹ്‌ലി ടീമിൽ, ടീം മാറ്റാതെ ഇംഗ്ലണ്ട്

ആദ്യ ഏകദിനത്തിൽ പരിക്ക് മൂലം പുറത്തിരുന്ന വിരാട് കോഹ് ലിക്ക് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർക്ക് പുറത്തിരിക്കേണ്ടി വന്നു

MediaOne Logo

Web Desk

  • Published:

    14 July 2022 12:03 PM GMT

രണ്ടാം ഏകദിനം: ഇന്ത്യക്ക് ബൗളിങ്, കോഹ്‌ലി ടീമിൽ, ടീം മാറ്റാതെ ഇംഗ്ലണ്ട്
X

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ടോസ്. രോഹിത് ശർമ്മ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയിച്ചു. ആദ്യ ഏകദിനത്തിൽ പരിക്ക് മൂലം പുറത്തിരുന്ന വിരാട് കോഹ് ലിക്ക് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ ശ്രേയസ് അയ്യർക്ക് പുറത്തിരിക്കേണ്ടി വന്നു. ബാക്കി ടീമിൽ മാറ്റമില്ല. അതേസമയം ആദ്യ ഏകദിനത്തില്‍ ബുംറയുടെ മാസ്മരിക ഏറിൽ തകർന്നടിഞ്ഞിട്ടും ഇംഗ്ലണ്ട് ക്യാപ്ടൻ ജോസ് ബട്ട്‌ലർ ടീം മാറ്റിയില്ല. അതേ ടീമിനെതന്നെ ബട്‌ലർ നിലനിർത്തി.

പന്ത് കൊണ്ട് ജസ്പ്രിത് ബുംറയും ബാറ്റുകൊണ്ട് രോഹിത് ശർമ്മയും നിറഞ്ഞാടിയപ്പോൾ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് അക്ഷരാർത്ഥത്തിൽ തകര്‍ന്നിരുന്നു. പത്ത് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിജയലക്ഷ്യമായ 111 റൺസ് 18.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ മറികടക്കുകയായിരുന്നു. ജസ്പ്രിത് ബുംറയായിരുന്നു മാൻ ഓഫ് ദ മാച്ച്.

മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. വെറും 19 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയുടെ മാരക ഏറിൽ തകർന്ന് തരിപ്പണമായ ഇംഗ്ലണ്ട് 25.4 ഓവറിൽ 110 റൺസിന് കൂടാരം കയറുകയായിരുന്നു. 30 റൺസെടുത്ത ജോസ് ബട്ട്ലർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചുനിന്നത്.

TAGS :

Next Story