Quantcast

പഴയ ട്വീറ്റുകൾ ഇംഗ്ലണ്ടിനെ കുഴക്കുന്നു: ജോസ് ബട്ട്ലറും മോർഗനും 'കുടുങ്ങും'

ഇന്ത്യക്കാരെ അധിക്ഷേപിച്ചുള്ള മോര്‍ഗന്റെയും ബട്ട്‌ലറുടെയും ട്വീറ്റുകളില്‍ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2018 മെയ് 13ന് മോ‍ർഗനെ അഭിനന്ദിച്ച് ബട്ട‍്‍ലർ ചെയ്ത ട്വീറ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    10 Jun 2021 5:57 AM GMT

പഴയ ട്വീറ്റുകൾ ഇംഗ്ലണ്ടിനെ കുഴക്കുന്നു: ജോസ് ബട്ട്ലറും മോർഗനും കുടുങ്ങും
X

പഴയ ട്വീറ്റുകള്‍ ഇംഗ്ലണ്ട് ക്രിക്കറ്റിനെ കുഴക്കുന്നു. ഒല്ലി റോബിന്‍സണിനും ഡോം ബെസിനും പിന്നാലെ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങളുടെ പഴയ ട്വീറ്റുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ പ്രധാനമായും ഉയരുന്നത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറുടേതുമാണ്.

ഇന്ത്യക്കാരെ അധിക്ഷേപിച്ചുള്ള മോര്‍ഗന്റെയും ബട്ട്‌ലറുടെയും ട്വീറ്റുകളില്‍ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2018 മെയ് 13ന് മോ‍ർഗനെ അഭിനന്ദിച്ച് ബട്ട‍്‍ലർ ചെയ്ത ട്വീറ്റാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇന്ത്യക്കാരെ കളിയാക്കി 'സ‍ർ' എന്ന് അഭിസംബോധന ചെയത് കൊണ്ടാണ് ബട്ട‍്‍ലറുടെ ട്വീറ്റ്. ഇതിന് പിന്നാലെ മോർഗനും അനാവശ്യമായി 'സ‍ർ' എന്ന് കളിയാക്കിക്കൊണ്ട് മറുപടി പറയുന്നുണ്ട്.

ഇതിന് പിന്നാലെ മുൻ ന്യൂസിലൻറ് താരം ബ്രണ്ടൻ മക്കല്ലവും മറുപടി പറയുന്നുണ്ട്. ഇന്ത്യക്കാരുടെ 'സ‍ർ' വിളിയെ കളിയാക്കുകയാണ് മൂവരും ചെയ്യുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉണ്ടായതിന് പിന്നാലെ ബട്ട‍്‍ലർ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. വംശീയവും ലൈംഗികച്ചുവയുള്ളതുമായ ട്വീറ്റുകളെ തുടര്‍ന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ഒല്ലി റോബിന്‍സണിന് വിലക്ക് വന്നത്.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് 27കാരനായ റോബിന്‍സണ്‍ സസ്‌പെന്‍ഷന്‍ നേരിട്ടത്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളാണ് താരത്തിന് വിനയായത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറ്റ മത്സരം കളിക്കവെയാണ് താരത്തിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കിയത്.


TAGS :

Next Story