Quantcast

ഈ അപകടങ്ങള്‍ക്ക് വേണം പ്രത്യേക പരിഹാരം: ഇമാരി ഡു പ്ലെസിസ്

യുഎഇയിൽ നടക്കുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെയായിരുന്നു ഫാഫ് ഡു പ്ലെസിസിന് പരിക്കേറ്റത്

MediaOne Logo

Web Desk

  • Published:

    13 Jun 2021 3:52 PM GMT

ഈ അപകടങ്ങള്‍ക്ക് വേണം പ്രത്യേക പരിഹാരം: ഇമാരി ഡു പ്ലെസിസ്
X

കായിക മത്സരങ്ങൾക്കിടെ ഉണ്ടാകുന്ന അപകടം നേരിടാൻ പ്രത്യേക സംവിധാനമുണ്ടാകണമെന്ന് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫാഫ് ഡു പ്ലെസിസിന്റെ ഭാര്യ ഇമാരി ഡു പ്ലെസിസ്. പാകിസ്താൻ ക്രിക്കറ്റ് ലീ​ഗ് മത്സരത്തിനിടെ ഡു പ്ലെസിസിന് തലക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പുതിയ നിർദേശവുമായി ഭാര്യ രം​ഗത്തെത്തിയത്. യൂറോ കപ്പ് മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സൺ മൈതാനത്ത് കുഴഞ്ഞുവീണ് കായികലോകം പകച്ച് നില്‍ക്കുന്നതിനിടെയാണ് ഡു പ്ലെസിസിനും അപകടം പറ്റിയത്.

യുഎഇയിൽ നടക്കുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെയായിരുന്നു ഡൂപ്ലെസിസിന് പരിക്കേറ്റത്. ലീ​ഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനു വേണ്ടി കളിക്കുന്ന ഫാഫ് ഡൂപ്ലെസിസ് കഴിഞ്ഞ ദിവസം നടന്ന പെഷവാർ സൽമിക്കെതിരായ മത്സരത്തിൽ ഫീൽഡിങ്ങിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ താരത്തെ അബൂദബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മത്സരത്തിനിടെ ഉണ്ടാകുന്ന അപകടം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനമൊരുക്കണമെന്ന് ഇമാരി വികാരനിർഭരമായ ഇൻസ്റ്റ​ഗ്രാം കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

രാജ്യത്തിന് വേണ്ടി കളിക്കുന്ന കായിക താരങ്ങളുടെ ദേശസ്നേഹത്തിലും കായിക മേഖലയിൽ അവരുടെ പ്രതിബദ്ധതക്കും കൂടെ നിൽക്കുന്ന നമുക്ക് പക്ഷേ, കളിസ്ഥലത്ത് അവർ നേരിടുന്ന അപകടം നേരിടുന്നതിന് വേണ്ടത്ര സംവിധാനമില്ല. ക്രിക്കറ്റിലും മറ്റു കായിക മേഖലയിലും അപകടം പറ്റിയവർക്ക് മാത്രമായി പ്രത്യേകം അത്യാഹിത മെഡിക്കൽ സംവിധാനം ഒരുക്കണം.

തന്റെ എല്ലാമായ ദക്ഷിണാഫ്രിക്കൻ താരം ​കളിസ്ഥലത്ത് വിണ് കിടന്നപ്പോൾ എല്ലാവരെയും പോലെ നോക്കിനിൽക്കാനെ സാധിച്ചുള്ളു. ക്രിക്കറ്റിൽ മാത്രമല്ല, എല്ലാ കായിക മേഖലയിലും ഇതാണ് സ്ഥിതിയെന്നും ഇമാരി ഡു പ്ലെസിസ് കുറിച്ചു. മകളുടെയും ഡൂപ്ലെസിയുടെയും വീഡിയോ സഹിതമാണ് ഇമാരി കുറിപ്പ് പങ്കുവെച്ചത്.

TAGS :

Next Story