Quantcast

രഹാനെയെ 'വിരമിപ്പിച്ച്' സോഷ്യൽ മീഡിയ

ഈ പരമ്പരയില്‍ ലോർഡ്‌സിലെ രണ്ടാം ഇന്നിങ്‌സിൽ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് രഹാനയുടെ അക്കൗണ്ടിലുള്ളത്. ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം പരാജയമായിരുന്നു.

MediaOne Logo

Web Desk

  • Published:

    5 Sept 2021 7:36 PM IST

രഹാനെയെ വിരമിപ്പിച്ച് സോഷ്യൽ മീഡിയ
X

ഇംഗ്ലണ്ടിനെതിരെ മോശം ഫോം തുടരുന്ന ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനയെ 'വിരമിപ്പിച്ച്' ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഈ പരമ്പരയില്‍ ലോർഡ്‌സിലെ രണ്ടാം ഇന്നിങ്‌സിൽ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് രഹാനയുടെ അക്കൗണ്ടിലുള്ളത്. ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം പരാജയമായിരുന്നു. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായതോടെയാണ് രഹാനയുടെ രക്തത്തിനായി ആരാധകർ മുറവിളിക്കുന്നത്.

ആദ്യ ഇന്നിങ്‌സിലും രഹാനയ്ക്ക് തിളങ്ങാനായിരുന്നില്ല. കോലിയുടെ അഭാവത്തിൽ ടീം ഇന്ത്യയെ നയിച്ച് ആസ്‌ട്രേലിയയിൽ ഇന്ത്യക്ക് കിരീടം നേടിത്തന്നയാളാണ് രഹാനെ. അതൊന്നും ഇപ്പോൾ ആരാധകർ ചിന്തിക്കുന്നേയില്ല. 5, 1, 61, 18,10,14,0 എന്നിങ്ങനെയായിരുന്നു രഹാനെയുടെ ഈ പരമ്പരയിലെ സ്‌കോറുകൾ. എല്ലാ ടെസ്റ്റിലും രഹാനയ്ക്ക് അവസരം ലഭിച്ചപ്പോൾ നേടാനായത് 109 റൺസ് മാത്രം. മികച്ച ഫോം ഉള്ള ഒത്തിരി താരങ്ങൾ ടീമിന് വെളിയിൽ നിൽക്കുമ്പോൾ രഹാനയ്ക്ക് വീണ്ടും വീണ്ടും അവസരം നൽകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രോളുന്നവർ ചോദിക്കുന്നത്.

നേരത്തെ ലോർഡ്‌സ് ടെസ്റ്റിൽ ഇന്നിങ്‌സിന് ഇന്ത്യ പരാജയപ്പെട്ടപ്പോൾ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. പറഞ്ഞപോലെ ടീം മാറ്റിയെങ്കിലും ഉപനായകനെ മാറ്റാതെയായിരുന്നു കോലിയുടെ ഇലവൻ.




TAGS :

Next Story