Quantcast

ബുംറ എത്തി, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമില്‍

പരിക്കിന്റെ പിടിയിലായിരുന്ന ബുംറ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ടീമിന് പുറത്താണ്.

MediaOne Logo

Web Desk

  • Published:

    3 Jan 2023 1:38 PM GMT

ബുംറ എത്തി, ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമില്‍
X

മുംബൈ: നീണ്ട ഇടവേളക്ക് ശേഷം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. ശ്രീലങ്കയ്ക്കെതിരായ ഏദിന പരമ്പരയില്‍ ബുംറ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. പരിക്കിന്റെ പിടിയിലായിരുന്ന ബുംറ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ടീമിന് പുറത്താണ്. പരിക്കില്‍ നിന്ന് മുക്തനായി താരം ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു.

തുടര്‍ന്നാണ് താരത്തെ ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമിലേക്ക് പരിഗണിച്ചത്. ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പിന്നാലെ താരം പരിക്കിന്റെ പിടിലാകുകയായിരുന്നു. ആസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് ബുംറക്ക് നഷ്ടമായി. ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ബുംറയുടെ പരിക്ക് ടി20 ലോകകപ്പിന് ഏല്‍പ്പിച്ചിരുന്നത്. അതേസമയം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലേക്ക് ഒരുപിടി പേസര്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്.

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാന്‍ മാലിക്, അര്‍ഷജദീപ് സിങ്, എന്നിവരാണ് പേസര്‍മാര്‍. ജനുവരി പത്ത് മുതല്‍ ഗുവാഹത്തിയിലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. അതേസമയം ആസ്ട്രേലിയക്കെതിരെ പരമ്പര നടക്കാനിരിക്കെ ബുംറയുടെ തിരിച്ചുവരവ് ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ ടിക്കറ്റ് നേടാന്‍ ആസ്ട്രേലിയക്കെതിരായ വിജയം അനിവാര്യമാണ്.

ശ്രീലങ്കയ്ക്കെതിരായ പരമ്പരക്കുളള ഇന്ത്യന്‍ ടീം ഇങ്ങനെ:

രോഹിത് ശർമ്മ (നായകന്‍) ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ്കീപ്പര്‍ ), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (ഉപനായകന്‍), വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്

TAGS :

Next Story