Quantcast

മൂടൽ മഞ്ഞ് വില്ലനായി;ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഉപേക്ഷിച്ചു

ഡിസംബർ 19 നാണ് അഞ്ചാം ടി20മത്സരം

MediaOne Logo

Sports Desk

  • Published:

    17 Dec 2025 10:15 PM IST

മൂടൽ മഞ്ഞ് വില്ലനായി;ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഉപേക്ഷിച്ചു
X

ലഖ്നൗ: ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു. ക​നത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച്ച മങ്ങിയതിനെ തുടർന്ന് ടോസ് പോലും നടത്താതെയാണ് മത്സരം ഉപേക്ഷിച്ചത്.

പരമ്പരയിൽ ഒരു മത്സരം മാത്രം അവശേഷിക്കെ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലായിരുന്നു. ഇന്ന് വിജയിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാമായിരുന്നു. പല തവണ അംപയർമാർ ​ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും മത്സരം ആരംഭിക്കാൻ കഴിയാതെ വരികയായിരുന്നു. ഡിസംബർ 19 നാണ് അഞ്ചാം ടി20മത്സരം. അടുത്ത മത്സരത്തിൽ തോറ്റാലും ഇന്ത്യക്ക് പരമ്പര നഷ്ടമാവില്ല.

കാൽ വിരലിന് പരിക്കേറ്റ ഉപനായകൻ ശുഭ്മൻ​ ​ഗിൽ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല. മലയാളി താരം സഞ്ജു സാംസൺ പകരം ഓപ്പണറായി കളത്തിലിറങ്ങിയേക്കും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഒക്ടോബർ 31 ന് ആസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്.

TAGS :

Next Story