Quantcast

എന്നെ ഔട്ടാക്കുന്നോ? റിസ്‌വാനെ ബാറ്റുകൊണ്ട് അടിക്കാനോങ്ങി ബാബർ; രസകരമായ വീഡിയോ

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക് താരങ്ങളുടെ പരിശീലനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

MediaOne Logo

Web Desk

  • Published:

    26 Nov 2023 4:59 PM IST

എന്നെ ഔട്ടാക്കുന്നോ? റിസ്‌വാനെ ബാറ്റുകൊണ്ട് അടിക്കാനോങ്ങി ബാബർ; രസകരമായ വീഡിയോ
X

കറാച്ചി: പാകിസ്താന്റെ മുൻ നായകൻ ബാബർ അസമും സഹതാരം മുഹമ്മദ് റിസ്‌വാനും തമ്മിലെ രസകരമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക് താരങ്ങളുടെ പരിശീലനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പാക് താരങ്ങള്‍ ഇരു ടീമുകളായി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ബാബര്‍ അസം ബാറ്റ് ചെയ്യുമ്പോള്‍ റിസ്‌വാനായിരുന്നു വിക്കറ്റിന് പിന്നില്‍. അമ്പയര്‍ വൈഡ് വിളിച്ച ഒരു ഡെലിവറിക്ക് പിന്നാലെ ബാബര്‍, ക്രീസ് വിട്ടിറങ്ങി. ഈ സമയം പന്ത് കയ്യിലൊതുക്കിയിരുന്ന റിസ്‌വാന്‍ അതു സ്റ്റംപിലേക്ക് എറിഞ്ഞ് ബെയ്‌ല്‍സിളക്കി. വിക്കറ്റിനായി താരം അപ്പീല്‍ ചെയ്യുകയും ചെയ്‌തു.

അല്‍പ നേരത്തെ ആശയക്കുഴപ്പത്തിന് ശേഷം തന്‍റെ ബാറ്റുമായി റിസ്‌വാനെ തല്ലാനോടുന്ന ബാബറിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളായ ഇരുവരുടേയും വീഡിയോ സോഷ്യല്‍ മീഡയില്‍ വൈറലാണ്.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ വലിയ പ്രതീക്ഷകളായിരുന്നു ഇരുവരും. എന്നാല്‍ റിസ്‌വാന്‍ കയ്യടി നേടിയപ്പോള്‍ ബാബര്‍ നിരാശപ്പെടുത്തി. സെമിപോലും കാണാതെ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. പിന്നാലെ ബാബറിന്റെ നായക സ്ഥാനവും നഷ്ടമായി. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ പാക് ടീം അഴിച്ചുപണിഞ്ഞിരിക്കുകയാണിപ്പോള്‍.

TAGS :

Next Story