Quantcast

ഷെഫാലി വെർമക്ക് അർധസെഞ്ച്വറി; ശ്രീലങ്കക്കെതിരായ രണ്ടാം വനിതാടി20യിൽ ഇന്ത്യക്ക് ജയം

ഇതോടെ പരമ്പരയിൽ ഇന്ത്യ2-0 ന് മുന്നിലാണ്.

MediaOne Logo

Sports Desk

  • Published:

    23 Dec 2025 10:29 PM IST

ഷെഫാലി വെർമക്ക് അർധസെഞ്ച്വറി; ശ്രീലങ്കക്കെതിരായ രണ്ടാം വനിതാടി20യിൽ ഇന്ത്യക്ക് ജയം
X

വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ രണ്ടാം വനിതാ ടി20 യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ2-0 ന് മുന്നിലാണ്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് വിജയിച്ച ഇന്ത്യ ശ്രീലങ്കയെ ബാറ്റിം​ഗിന് അയച്ചു. 32 പന്തിൽ നിന്ന് 33 റൺസെടുത്ത ഹർഷിത സമരവിക്രമയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി നല്ലപുറെഡ്ഡി ശ്രീചരണി മൂന്നും വൈഷ്ണവി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്കായി ഷെഫാലി വെർമ അർധസെഞ്ച്വറി നേടി. 34 പന്തിൽ നിന്ന് 69 റൺസാണ് താരം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിൽ തന്നെ ഓപ്പണറായ വിഷ്മി ​ഗുണരത്നയെ നഷ്ടമായി. തുടക്കം തന്നെ പതറിയെങ്കിലും ക്രീസിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച ക്യാപ്റ്റൻ ചാമരി അതപത്തുവിനെ സ്നേഹ റാണ മടക്കി. 24 പന്തിൽ നിന്ന് 31 റൺസാണ് താരം നേടിയത്. ഹാസിനി പെരേരയും ഹർഷിത സമരവിക്രമയും ചേർന്ന് പരുങ്ങലിലായ ബാറ്റിം​ഗ് നിരയെ കരകയറ്റാനായി ശ്രമിച്ചെങ്കിലും നല്ലപുറെഡ്ഡി ശ്രീചരണി ഹാസിനിയെ മടക്കി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ഹർഷിതയെ അമൻജോത് കൗർ റൺ‍ ഔട്ടാക്കി. പിന്നീട് വന്നവർക്ക് കാര്യമായയൊന്നും ചെയ്യാനായില്ല. ഇന്ത്യക്കായി നല്ലപുറെഡ്ഡി ശ്രീചരണി മൂന്നും വൈഷ്ണവി ശർമ യും ക്രാന്തി ​ഗൗഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്നേഹ റാണയും അമൻജോതും ഓരോ വിക്കറ്റ് പിഴുതു. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസിന് ശ്രീലങ്കയെ ഒതുക്കാൻ ഇന്ത്യക്കായി

മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ അനായാസം 129 റൺസിലേക്ക് ബാറ്റ് വീശി. സൂപ്പർ താരം സ്മൃതി മന്ദാനക്ക് രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 11 പന്തിൽ 14 റൺസെടുത്ത താരത്തിനെ കവിഷാ ദിൽഹരി മടക്കി. എന്നാൽ പുറത്താകാതെ നിന്ന ഷെഫാലി വെർമ മികച്ച ഫോമിലേക്ക് ഉയർന്നതോടെ ഇന്ത്യ 49 ബോൾ ശേഷിക്കെ ഇന്ത്യ ജയമുറപ്പിച്ചു. ജെമീമ റൊഡ്രി​ഗസ് 15 പന്തിൽ 26 റൺസും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 12 ബോളിൽ 10 റൺസും നേടി.

ഡിസംബർ 26 ന് തിരുവനന്തപുരം കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അടുത്ത മത്സരം

TAGS :

Next Story