Quantcast

ഒരു സിക്‌സ് രണ്ട് സിക്‌സ് ചറ പറാ സിക്‌സ്... പഴയ വീഡിയോ പങ്കുവച്ച് ഹർദിക്ക് പാണ്ഡ്യ

വീഡിയോയുടെ കൂടെ അദ്ദേഹം ഇങ്ങനെയെഴുതി- 'എനിക്ക് സാധിക്കുമെങ്കിൽ ആർക്കും സാധിക്കും'

MediaOne Logo

Sports Desk

  • Published:

    2 July 2021 12:39 PM GMT

ഒരു സിക്‌സ് രണ്ട് സിക്‌സ് ചറ പറാ സിക്‌സ്... പഴയ വീഡിയോ പങ്കുവച്ച് ഹർദിക്ക് പാണ്ഡ്യ
X

ഇന്ത്യൻ മധ്യനിരയിൽ പലപ്പോഴും കൊടുങ്കാറ്റായി കത്തിക്കയറുന്ന താരമാണ് ഹർദിക്ക് പാണ്ഡ്യ. ക്രിക്കറ്റിന്‍റെ കോപ്പി ബുക്ക് ഷോട്ടുകളൊന്നും പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് വരാറില്ല. എന്നിരുന്നാലും ഏത് ബോൾ കിട്ടിയാലും അടിച്ചുപറപ്പിക്കാൻ നിക്കുന്ന ആ ഭാവം തന്നെ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കാറുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലൂടെ വളർന്ന് ഐപിഎല്ലിലുടെ 2016 ൽ ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ താരമാണ് ഹർദിക്ക് പാണ്ഡ്യ. എ ക്ലാസ് ക്രിക്കറ്റ് മത്സരങ്ങൾ കൂടാതെ കരിയറിന്റെ ആദ്യഘട്ടത്തിൽ നിരവധി പ്രാദേശിക ടൂർണമെന്റുകളിലേയും താരമായിരുന്നു ഹർദിക്ക്.

അത്തരത്തിൽ 2011 ൽ താൻ പങ്കെടുത്ത ഒരു മത്സരത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഹർദിക്ക് പാണ്ഡ്യ. ഇന്ത്യയിൽ ക്രിക്കറ്റ് ആരാധകർക്ക് പ്രചോദനമാക്കുന്ന വീഡിയോ കൂടിയാണ് അദ്ദേഹം പങ്കുവച്ചത്. ഒരു പ്രാദേശിക ടൂർണമെന്റിൽ അദ്ദേഹം തുടർച്ചയായി സിക്‌സുകൾ പായിക്കുന്നതാണ് വീഡിയോ.

ആ വീഡിയോയുടെ കൂടെ അദ്ദേഹം ഇങ്ങനെയെഴുതി- 'എനിക്ക് സാധിക്കുമെങ്കിൽ ആർക്കും സാധിക്കും'


2015 മുതൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ ഹർദിക്ക് ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 60 ഏകദിനങ്ങളും, 48 ട്വന്റി-20 യും, 11 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത ശ്രീലങ്ക പര്യടനത്തിലുള്ള സംഘത്തിലും ഹർദിക്ക് പാണ്ഡ്യ ഉൾപ്പെട്ടിട്ടുണ്ട്.




TAGS :

Next Story