വിക്കറ്റ് സെലിബ്രേഷൻ പരസ്പരം അനുകരിച്ച് അബ്രാർ അഹമ്മദും വാനിന്ദു ഹസരങ്കയും

അബുദാബി: പാകിസ്താനും ശ്രീലങ്കയും തമ്മിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർഫോർ മത്സരത്തിൽ വിക്കറ്റ് സെലിബ്രേഷൻ പരസ്പരം അനുകരിച്ച് പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദും ശ്രീലങ്കൻ താരം വാനിന്ദു ഹസരങ്കയും. ഇന്നലെ അബുദാബിയിലെ ഷേയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് രസകരമായ സംഭവം അരങ്ങേറിയത്.
മത്സരത്തിന്റെ 13 ാം ഓവറിൽ അബ്റാർ എറിഞ്ഞ ഗൂഗ്ളി ഹസരങ്ക സ്വീപ്പ് ചെയ്യാൻ ശ്രമിക്കവെ 13 പന്തിൽ 15 റൺസ് എടുത്ത താരം പുറത്തായി. തുടർന്ന് പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദ്, ശ്രീലങ്കൻ സ്പിന്നറുടെ വിക്കറ്റ് സെലിബ്രേഷൻ അനുകരിച്ചത് ആരാധകരിൽ കൗതുകമുണർത്തി. പാകിസ്താൻ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ പാക് താരം സായിം അയൂബിനെ പുറത്താക്കി ഹസരങ്ക അബ്റാറിന്റെ വിക്കറ്റ് സെലിബ്രേഷൻ തിരിച്ച് അനുകരിച്ചു. മത്സരത്തിൽ പാകിസ്താൻ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി.
മത്സരശേഷം ഇരു താരങ്ങളും ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹസരങ്കക്കൊപ്പമുള്ള ചിത്രം അബ്രാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരെയാണ് പാകിസ്താന്റെ സൂപ്പർഫോറിലെ അടുത്ത മത്സരം.
Adjust Story Font
16

