'വാർത്ത വ്യാജം': ഹീത്ത് സ്ട്രീക്ക് അന്തരിച്ചിട്ടില്ലെന്ന് സഹതാരം ഒലോങ്ക
സ്ട്രീക്കിനെ തേർഡ് അമ്പയർ തിരിച്ചുവിളിച്ചുവെന്നായിരുന്നു ഒലോങ്കയുടെ ട്വീറ്റ്

ഹരാരെ: സിംബാബ്‌വെയുടെ മുന്‍ ക്രിക്കറ്റര്‍ ഹീത്ത് സ്ട്രീക്ക് മരിച്ചെന്നത് വ്യാജ വാർത്ത. ഇക്കാര്യം സ്ഥിരീകരിച്ച് സഹതാരം ഹെൻറി ഒലോങ്ക രംഗത്ത് എത്തി. എക്‌സിലൂടെ(ട്വിറ്റർ)യാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നായിരുന്നു ഒലോങ്കയുടെ ട്വീറ്റ്.
'ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇല്ലാത്തതാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. ഇക്കാര്യം എനിക്ക് അവനില്‍ നിന്ന് തന്നെ മനസിലായി. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു'- ഇങ്ങനെയായിരുന്നു ഒലോങ്കയുടെ ട്വീറ്റ്. ഒരു വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ചാറ്റ് സ്ട്രീക്കിന്റേതാണെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ നിന്നും മനസിലാകുന്നത്.
ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഒലോങ്ക അടക്കമുള്ള പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.
I can confirm that rumours of the demise of Heath Streak have been greatly exaggerated. I just heard from him. The third umpire has called him back. He is very much alive folks. pic.twitter.com/LQs6bcjWSB
— Henry Olonga (@henryolonga) August 23, 2023
2005 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍രെയും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാന്‍സര്‍ ചികിത്സയില്‍ അദ്ദേഹം തുടരുകയാണെന്നാണ് വിവരം.
Adjust Story Font
16

