Quantcast

'അയാൾക്ക് എന്താ കഴിയാത്തത്? ഞാനാണ് സെലക്ടറെങ്കിൽ....; പന്തിനെ വാനോളം പൊക്കി ഹെയ്ഡൻ

ഫോമിലിലില്ലാത്ത പന്തിന് നിരന്തരം അവസരം കൊടുക്കുന്നതിൽ സഞ്ജു ഫാൻസ് അസ്വസ്ഥരുമാണ്. ടി20 ലോകകപ്പ് സെലക്ഷന് പിന്നാലെ വിമർശനം കനക്കുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    21 Sep 2022 3:36 PM GMT

അയാൾക്ക് എന്താ കഴിയാത്തത്? ഞാനാണ് സെലക്ടറെങ്കിൽ....; പന്തിനെ വാനോളം പൊക്കി ഹെയ്ഡൻ
X

മൊഹാലി: റിഷഭ് പന്തിനെച്ചൊല്ലിയുള്ള കോലാഹലങ്ങൾ ഇന്ത്യൻ ടീമിൽ അവസാനിച്ചിട്ടില്ല. ഫോമിലിലില്ലാത്ത പന്തിന് നിരന്തരം അവസരം കൊടുക്കുന്നതിൽ സഞ്ജു ഫാൻസ് അസ്വസ്ഥരുമാണ്. ടി20 ലോകകപ്പ് സെലക്ഷന് പിന്നാലെ വിമർശനം കനക്കുകയും ചെയ്തിരുന്നു. എന്നാൽ ആസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ പന്തിന് പകരം ദിനേശ് കാർത്തികിനാണ് അവസരം കൊടുത്തത്.

അഞ്ച് പന്തുകളുടെ ആയുസെ ദിനേശ് കാർത്തികിനുണ്ടായിരുന്നുള്ളൂ. ആറു റൺസുമായി ദിനേശ് കാർത്തിക് പവലിയനിലേക്ക് തിരിച്ചെത്തി. ഇപ്പോഴിതാ പന്തിന് അനുകൂലവുമായും താരങ്ങൾ എത്തിയിരിക്കുന്നു. മാത്യു ഹെയ്ഡനാണ് മുൻപന്തിയിൽ. ഞാനാണ് സെലക്ടറെങ്കിലും അദ്ദേഹത്തെ എല്ലാ മത്സരങ്ങളിലും ഉൾപ്പെടുത്തുമായിരുന്നുവെന്നാണ് ഹെയ്ഡൻ പറഞ്ഞത്. 'പന്ത് ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. അദ്ദേഹത്തിന് സമയവും പിന്തുണയും നൽകണം. എല്ലാ വിധത്തിലും മികച്ചൊരു കളിക്കാരനാണ് പന്ത്'- ഹെയ്ഡൻ പറഞ്ഞു. അതേസമയം പന്തിന് പിന്തുണയുമായി മനോജ് തിവാരിയും രംഗത്ത് എത്തി.

'പന്തിനെപ്പോലൊരു മാച്ച് വിന്നർ എന്തുവിലകൊടുത്തും അന്തിമ ഇലവനിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. ലോകകപ്പിൽ ഇന്ത്യക്ക് ജയിക്കണമെന്നുണ്ടെങ്കിൽ പ്ലെയിങ് ഇലവനിൽ പന്ത് ഇടം പിടിക്കണമെന്നും മനോജ് തിവാരി വ്യക്തമാക്കി. ആദ്യ മത്സരത്തിൽ 200 ലേറെ റൺസ് എടുത്തിട്ടും ഇന്ത്യക്ക് ജയിക്കാനായിരുന്നില്ല. നാല് വിക്കറ്റിനായിരുന്നു ആസ്‌ട്രേലിയയുടെ വിജയം. ഇന്ത്യ ഉയർത്തിയ 209 എന്ന വിജയലക്ഷ്യം ആസ്‌ട്രേലിയ നാല് പന്തുകൾ ബാക്കിനിർത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു. കാമറൂൺ ഗ്രീനും മാത്യു വേഡുമാണ് ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്തത്. ഗ്രീൻ 30 പന്തിൽ 61 റൺസ് നേടിയപ്പോൾ മാത്യു വേഡാണ് ആസ്‌ട്രേലിയയെ വിജയതീരത്ത് എത്തിച്ചത്.

21 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും സഹിതം 45 റൺസാണ് വേഡ് നേടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നാഗ്പൂരിൽ നടക്കും. ആസ്‌ട്രേലിയ ജയിക്കുകയാണെങ്കിൽ പരമ്പര അവർ സ്വന്തമാക്കും. മൂന്നാം ടി20 ഹൈദരബാദിൽ വെച്ച് നടക്കും. ഇന്ത്യൻ സമയം വൈകീട്ട് 7നാണ് മത്സരം തുടങ്ങുക.

TAGS :

Next Story