Quantcast

പഞ്ചാബിനെ എറിഞ്ഞിട്ടു; ഹൈദരാബാദിന് 126 റണ്‍സ് വിജയലക്ഷ്യം

ജെയ്സണ്‍ ഹോള്‍ഡര്‍ക്ക് മൂന്ന് വിക്കറ്റ്

MediaOne Logo

Sports Desk

  • Updated:

    2021-09-25 16:10:32.0

Published:

25 Sept 2021 9:31 PM IST

പഞ്ചാബിനെ എറിഞ്ഞിട്ടു; ഹൈദരാബാദിന് 126 റണ്‍സ് വിജയലക്ഷ്യം
X

ഓള്‍റൌണ്ടര്‍ ജെയ്സണ്‍ഹോള്‍ഡറിന്‍റെ ബൌളിങ് മികവില്‍ പഞ്ചാബ് ഇന്നിംഗ്സ് 125 റണ്‍സിലൊതുക്കി ഹൈദരാബാദ്. ജയ്സണ്‍ ഹോള്‍ഡര്‍ നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. 27 റണ്‍സെടുത്ത ആദം മാര്‍ക്രമാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 21 റണ്‍സെടുത്ത് പുറത്തായി .

നേരത്തെ ടോസ്നേടി ബൌളിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍റെ തീരുമാനത്തെ ശരി വക്കുന്നതായിരുന്നു ഹൈദരാബാദ് ബൌളര്‍മാരുടെ പ്രകടനം. നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ നഷ്ടമായ പഞ്ചാബിന്‍റെ വിക്കറ്റുകള്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ നഷ്ടമായിക്കൊണ്ടിരുന്നു. സ്കോര്‍ 100 കടക്കും മുമ്പേ പഞ്ചാബിന്‍റെ പ്രധാനപ്പെട്ട ബാറ്റ്സ്മാന്‍മാരെല്ലാം കൂടാരം കയറി. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൌണ്ടര്‍ ജെയ്സണ്‍‌ ഹോള്‍ഡറാണ് മൂന്ന് വിക്കറ്റ് നേടി പഞ്ചാബ് ബൌളിംഗ് നിരയെ മുന്നില്‍ നിന്ന് നയിച്ചത്. കെ.എല്‍ രാഹുലിന്‍റേയും മായങ്ക് അഗര്‍വാളിന്‍റേയും ദീപക് ഹൂഡയുടേയും വിക്കറ്റുകളാണ് ഹോള്‍ഡര്‍ നേടിയത്.

TAGS :

Next Story