ലോകത്തെ ഒന്നാം നമ്പർ ഞാനാണ്, കോഹ്‌ലിയൊക്കെ എനിക്ക് പിന്നിൽ: പാക് താരം

പാക് ദേശീയ ടീമിനായി 16 ടെസ്റ്റുകളും 7 ഏകദിനങ്ങളുമാണ് മൻസൂർ കളിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Updated:

    2023-01-26 01:36:53.0

Published:

26 Jan 2023 1:36 AM GMT

kohli
X

വിരാട് കോഹ്‌ലി

ലാഹോർ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം വിരാട് കോഹ്‌ലിയെക്കാൾ മികച്ച താരമാണ് താനെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് താരം ഖുറം മൻസൂർ. ലിസ്റ്റ് എ ക്രിക്കറ്റിലെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരം വാദം ഉന്നയിച്ചിരിക്കുന്നത്.

പാക് ദേശീയ ടീമിനായി 16 ടെസ്റ്റുകളും 7 ഏകദിനങ്ങളുമാണ് മൻസൂർ കളിച്ചിട്ടുള്ളത്. 'ഏകദിന റാങ്കിങ്ങിൽ ആദ്യ പത്തിൽ ആരൊക്കെയുണ്ടെങ്കിലും, ഞാനാണ് ഒന്നാം നമ്പർ. സെഞ്ച്വറി നേട്ടത്തിൽ കോഹ്‌ലി എനിക്ക് പിന്നിലാണ്. ലിസ്റ്റ് എ ക്രിക്കറ്റ് പരിശോധിച്ചാൽ ലോകത്തെ മികച്ച അഞ്ചാമത്തെ താരമാണ് ഞാൻ' , മൻസൂർ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും സിലക്ടർമാർ തന്നെ തഴയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കുറച്ചുകാലം ഫോമിലല്ലായിരുന്ന വിരാട് കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ താരം നേടിയിട്ടുള്ളത്.

TAGS :

Next Story