'ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് നിര ഇതല്ല' : ഷെയ്ന്‍ വോണ്‍

ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രതിസന്ധി തുടരുകയാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു

MediaOne Logo

dibin

  • Updated:

    2021-09-13 11:45:43.0

Published:

13 Sep 2021 11:45 AM GMT

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് നിര ഇതല്ല : ഷെയ്ന്‍ വോണ്‍
X

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് നിര ഏറ്റവും മികച്ചതാണെന്ന് കരുതുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍.

സച്ചിന്‍ ടെണ്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി , വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ് എന്നിവര്‍ അടങ്ങിയ ബാറ്റിങ് നിരയ്ക്കതിരെ പന്തെറിഞ്ഞ തനിക്ക് നിലവിലെ ഇന്ത്യന്‍ ബാറ്റിങ് നിര ഏറ്റവും മികച്ചതാണെന്ന് അഭിപ്രായമില്ലെന്ന് വോണ്‍ പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടീമായി കോലിപ്പടയെ വിലയിരുത്തുന്നവര്‍ ഉണ്ടാകാം. വിരാട് കോലിക്കു കീഴിലുള്ള ഇന്ത്യന്‍ ടീം ബോളിങ് കരുത്തിലാണ് സമീപകാലത്ത് മത്സരങ്ങള്‍ ജയിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രതിസന്ധി തുടരുകയാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

വിരാട് കോലിയും രോഹിത് ശര്‍മയും പകരം വയ്ക്കാനില്ലാത്ത താരങ്ങളാണെന്നും, ഋഷഭ് പന്ത് ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍താരമായി ഉയര്‍ന്നുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.


TAGS :

Next Story