Quantcast

ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങി; ഐസിസി വിശദീകരിക്കണമെന്ന് പിസിബി

MediaOne Logo

Sports Desk

  • Published:

    23 Feb 2025 12:02 PM IST

ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങി; ഐസിസി വിശദീകരിക്കണമെന്ന് പിസിബി
X

ലാഹോർ: ചാമ്പ്യൻസ് ട്രോഫിയിലെ ഇംഗ്ലണ്ട്- ആസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിയത് ഐസിസി വിശദീകരിക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഐസിസി നിയോഗിച്ച സംഘമാണ് ദേശീയ ഗാനങ്ങൾ ​േപ്ല ചെയ്യിക്കുന്നതെന്ന് പിസിബി വൃത്തങ്ങൾ പ്രതികരിച്ചു.

‘‘ചാമ്പ്യൻസ് ട്രോഫിയിലെ ദേശീയ ഗാനങ്ങൾ ​േപ്ല ചെയ്യിക്കുന്നത് ഐസിസിയാണ്. അതുകൊണ്ട് അവർ തന്നെ അത് വിശദീകരിക്കണം. ഇന്ത്യ പാകിസ്താനിൽ കളിക്കാത്തതിനാൽ തന്നെ എങ്ങനെയാണ് ഇന്ത്യൻ ദേശീയ ഗാനം ​േപ്ല ലിസ്റ്റിൽ ഇടംപിടിച്ചത് എ​ന്നറിയില്ല’’ -പിസിബി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇംഗ്ലണ്ട്-ആസ്ട്രേലിയ മത്സരത്തിന് മുന്നോടിയായാണ് ഗദ്ദാഫി സ്റ്റേഡിയം നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്. ആസ്ട്രേലിയൻ ദേശീയ ഗാനത്തിന് ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിയതോടെ ഗ്യാലറിയിൽ നിന്നും വലിയ ശബ്ദമുയർന്നിരുന്നു. അബദ്ധം മനസ്സിലാക്കിയ സംഘാടകർ ഉടൻ ഇടപെട്ട് ആസ്ട്രേലിയൻ ദേശീയ ഗാനം ​േപ്ല ചെയ്യിക്കുകയായിരുന്നു.

അബദ്ധത്തിന് പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത് ആതിഥേയരായ പാകിസ്താന് ​നാണക്കേടായിരുന്നു.

TAGS :

Next Story