Quantcast

'ഞാനായിരുന്നെങ്കിൽ ആ പന്തിൽ സിക്‌സർ പറത്തിയേനെ'; റിഷഭ് പന്തിന്‍റെ പ്രകടനത്തെക്കുറിച്ച് സെവാഗ്

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയെ വിജയതീരമണച്ചത് റിഷഭ് പന്താണ്.

MediaOne Logo

Web Desk

  • Published:

    19 July 2022 5:17 AM GMT

ഞാനായിരുന്നെങ്കിൽ ആ പന്തിൽ സിക്‌സർ പറത്തിയേനെ; റിഷഭ് പന്തിന്‍റെ പ്രകടനത്തെക്കുറിച്ച് സെവാഗ്
X

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയെ വിജയതീരമണച്ചത് റിഷഭ് പന്താണ്. സമ്മർദങ്ങളേതുമില്ലാതെ ബാറ്റ് വീശിയ പന്ത് ഹർദിക് പാണ്ഡ്യക്കൊപ്പം ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.

ഏകദിനത്തിൽ പന്തിന്‍റെ കന്നി സെഞ്ച്വറിയായിരുന്നു ഇംഗ്ലണ്ടിനെതിരെ നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച പന്ത് ഡേവിഡ് വില്ലിയുടെ ഒരോവറിൽ തുടരെ അഞ്ച് ഫോറടിച്ചിരുന്നു. അവസാന പന്തിൽ കൂറ്റനടിക്ക് മുതിരാതിരുന്ന പന്ത് ഒരു സിംഗിൾ ആണ് നേടിയത്. പന്തിന്‍റെ ആ ഓവറിലെ പ്രകടനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. താനായിരുന്നു അപ്പോള്‍ ക്രീസിലെങ്കില്‍ അവസാന പന്തിലും സിക്സോ ഫോറോ പറത്തിയേനെ എന്ന് സെവാഗ് പറഞ്ഞു.

"അവൻ ഒരു ഫോർ കൂടി നേടിയിരുന്നെങ്കിൽ മത്സരം അവിടെ അവസാനിച്ചേനെ. ക്രീസില്‍ അപ്പോള്‍ ഞാനായിരുന്നെങ്കിൽ ആ പന്തിൽ കൂടി ഒരു സിക്‌സോ ഫോറോ പറത്തിയേനെ"- സെവാഗ് പറഞ്ഞു.

നമ്മളേവരും എന്നെങ്കിലും പന്ത് അത്തരമൊരു ഇന്നിങ്സ് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും ഗംഭീര പ്രകടനമായിരുന്നു പന്തിന്‍റേതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. 113 പന്തിൽ നിന്ന് 125 റൺസെടുത്ത പന്ത് മത്സരത്തിൽ പുറത്തായിരുന്നില്ല. നാല് മുൻനിര ബാറ്റർമാർ പുറത്തായ ശേഷമാണ് പന്തിന്റെ ഇന്നിംങ്‌സ് എന്നത് അയാളുടെ പ്രകടനത്തിന്റെ മൂല്യമേറ്റുന്നു എന്ന് സെവാഗ് പറഞ്ഞു.

TAGS :

Next Story