Quantcast

സഞ്ജുവിന്റെ തകർപ്പൻ ഫീൽഡിംങ്; ബെയിൽസ് ഇളക്കാതെ കാത്തുനിന്ന ഋഷഭ് പന്തിനോട് കലിപ്പിച്ച് രോഹിത് ശർമ

ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ നിർണായക മത്സരത്തിൽ വിൻഡീസ് പരാജയപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    7 Aug 2022 6:06 PM IST

സഞ്ജുവിന്റെ തകർപ്പൻ ഫീൽഡിംങ്; ബെയിൽസ് ഇളക്കാതെ കാത്തുനിന്ന ഋഷഭ് പന്തിനോട് കലിപ്പിച്ച് രോഹിത് ശർമ
X

ഫ്ളോറിഡ: വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരനെ റണ്ണൗട്ടാക്കാനുള്ള അവസരം മനപൂർവം വൈകിപ്പിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനോട് ദേഷ്യപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏറെ സമയം പന്ത് കയ്യിൽ പിടിച്ചുനിന്ന പന്ത് രോഹിത് ദേഷ്യപ്പെട്ടതോടെയാണ് ബെയിൽസ് ഇളക്കിയത്.

വിൻഡിസ് ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവറിലാണ് സംഭവം. നികോളാസ് പൂരനും മയേഴ്സും തമ്മിൽ സിംഗിളിനായുള്ള ഓട്ടത്തിനിടയിൽ ആശയക്കുഴപ്പമുണ്ടായി.



അക്ഷർ പട്ടേലിന്റെ ഡെലിവറിയിൽ പൂരൻ കവർ പോയിന്റിലേക്ക് കളിച്ച് സിംഗിളിനായി ഓടി. എന്നാൽ പിച്ചിന് നടുക്കെത്തിയപ്പോഴേക്കും നിന്നു. ഈ സമയം സഞ്ജു പന്തെടുത്ത് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. എന്നാൽ സ്റ്റംപ് ഇളക്കാതെ പന്ത് കാത്ത് നിൽക്കുകയാണ് ചെയ്തത്. സമയം കളയാതെ ബെയിൽസ് ഇളക്കാൻ രോഹിത് ഈ സമയം പന്തിനോട് നിർദേശിക്കുകയായിരുന്നു.

മത്സരത്തിൽ വിൻഡീസ് 59 റൺസിന് പരാജയപ്പെട്ടിരുന്നു. നാലാം ടി20യിലും ജയിച്ച് അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.

TAGS :

Next Story