'അത് ശരിക്കും വൈഡ് ബോളായിരുന്നോ'?; ചർച്ചയായി ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അവസാന ഓവർ
അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരിൽ രണ്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്

ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള ടി20 മത്സരത്തിനിടെ വൈഡ് ബോൾ വിളിച്ചതുമായി ബന്ധപ്പെട്ട് വിവാദം. അക്‌സർ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ വൈഡ് വിളിച്ച ഫീൽഡ് അമ്പയർ പിന്നീട് അത് പുനപരിശോധിക്കുകയായിരുന്നു. ജപ്പാൻ അമ്പയർ ക്രിസ് തർഗേറ്റാണ് ആദ്യം വൈഡ് വിളിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തത്. ഇത് വൈഡ് തന്നെയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അമ്പയർ സമ്മർദ്ദത്തിന് വഴങ്ങിയാണോ തീരുമാനം മാറ്റിയതെന്ന മറുവാദമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഐസിസി നിയമമനുസരിച്ച് ബാറ്റ്‌സ്മാൻ റിവേഴ്‌സ് സ്വീപ്പ് ഷോട്ട് കളിച്ചതിലൂടെ ലെഗ് സൈഡ് വൈഡ് നിയമം ബാധകമാകില്ലെന്ന വാദമാണ് ഉയരുന്നത്. വൈകിയാണെങ്കിലും കൃത്യമായ നിയമമാണ് ഇവിടെ നടപ്പിലാക്കിയതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. 'റിവേഴ്‌സ് സ്വീപ്പോ സ്വിച്ച് ഹിറ്റോ കളിക്കുമ്പോൾ ഇരുവശങ്ങളും ഓഫ് സൈഡായി മാറും' എന്ന് മുൻ ഐ.സി.സി അന്താരാഷ്ട്ര പാനൽ അമ്പയർ അനിൽ ചൗധരി അഭിപ്രായപ്പെട്ടു.
ഐസിസി നിയമത്തിൽ ഇത് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. അത് വൈഡ് അല്ലായിരുന്നുവെന്നും, മികച്ച ഐ.സി.സി അമ്പയറായ ക്രിസ് ബ്രൗൺ മറ്റ് അമ്പയറുമായി സംസാരിച്ച് സാഹചര്യം കൈകാര്യം ചെയ്യുകയും ഒടുവിൽ തീരുമാനം തിരുത്തുകയുമാണുണ്ടായതെന്നും ചൗധരി ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.പി.എല്ലിലും ഇത്തരം തീരുമാനങ്ങൾ മാറ്റാറുള്ള സന്ദർഭങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അവസാന ഓവറിലെ മൂന്നാം പന്താണ് അമ്പയർ തർഗേറ്റ് വൈഡ് വിളിച്ചത്. ജപ്പാൻ ബാറ്റ്‌സ്മാൻ അലക്‌സാണ്ടർ ഷിരായി-പാറ്റ്മോർ അതിനുമുഴുവൻ പന്തിലും ചെയ്തതുപോലെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുകയാണുണ്ടായത്. ടി20 മത്സരങ്ങളിൽ ഉപയോഗിക്കുന്ന 75 സെന്റീമീറ്റർ വൈഡ് മാനദണ്ഡം ഓഫ് സൈഡിലും ലെഗ് സൈഡിലും ഒരുപോലെ ബാധകമാകും. ചുരുക്കത്തിൽ, ബാറ്റ്‌സ്മാൻ റിവേഴ്‌സ് സ്വീപ്പ് കളിക്കുമ്പോഴോ അതിന് ശ്രമിക്കുമ്പോഴോ അത് ലെഗ് സ്റ്റമ്പ് വൈഡ് വ്യാഖ്യാനത്തെ ഇല്ലാതാക്കുന്നു.
ടി20 റാങ്കിംഗിൽ 41-ാം സ്ഥാനത്തുള്ള ജപ്പാനെതിരെ തോൽവിയിൽ നിന്ന് ഇന്ത്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നതിനാൽ തർഗേറ്റിന്റെ തീരുമാനം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഏഴ് റൺസ് പ്രതിരോധിച്ച ഇന്ത്യ മഴമൂലം വെട്ടിച്ചുരുക്കിയ ആ മത്സരം രണ്ടു റൺസിന് വിജയിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അമ്പയർമാർ തീരുമാനം മാറ്റിയത് എന്ന് സമൂഹ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നു. എന്നാൽ അന്തിമമായി ശരിയായ തീരുമാനമാണ് എടുത്തതെങ്കിൽ, അമ്പയർ സമ്മർദ്ദത്തിന് വഴങ്ങിയോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണെന്ന് അനിൽ ചൗധരി അഭിപ്രായപ്പെടുന്നു.
Adjust Story Font
16

