Quantcast

കോഹ്‌ലിക്ക് സെഞ്ച്വറി ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 350 റൺസ് വിജയലക്ഷ്യം

MediaOne Logo

Sports Desk

  • Published:

    30 Nov 2025 5:51 PM IST

കോഹ്‌ലിക്ക് സെഞ്ച്വറി ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 350 റൺസ് വിജയലക്ഷ്യം
X

റാഞ്ചി : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് 350 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറി നേടി. 120 പന്തിൽ 11 ഫോറും 7 സിക്സുമുൾപ്പടെ 135 റൺസാണ് വിരാട് നേടിയത്. ഏകദിനത്തിൽ താരത്തിന്റെ 52-ാം സെഞ്ച്വറിയാണിത്.

നേരത്തെ നാലാം ഓവറിൽ യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് - വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 136 കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 51 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 57 റൺസാണ് രോഹിതിന്റെ സമ്പാദ്യം. കെ.എൽ രാഹുലും 60 (56) അർധ സെഞ്ച്വറി കുറിച്ചു.

ദക്ഷിണാഫ്രിക്കക്കായി മാർക്കോ യാൻസൻ, നാൻഡ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ടമാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

TAGS :

Next Story