Quantcast

രസം കൊല്ലിയായി മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 ഉപേക്ഷിച്ചു

പരമ്പര സമനിലയായതോടെ ഇരു ടീമുകളും കിരീടം പങ്കിട്ടു

MediaOne Logo

Web Desk

  • Published:

    19 Jun 2022 10:09 PM IST

രസം കൊല്ലിയായി മഴ; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 ഉപേക്ഷിച്ചു
X

ബാംഗ്ലൂര്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി.20 മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പരയിൽ രണ്ട് മത്സരം വീതം ജയിച്ച ഇരു ടീമുകളും കിരീടം പങ്കിട്ടു. നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരുന്നു. മൂന്നോവറിനിടെ ഇന്ത്യക്ക് രണ്ട് ബാറ്റർമാരെ നഷ്ടമായി.

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം വൈകിയാണ് തുടങ്ങിയത്. 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മൂന്നാം ഓവറില്‍ തന്നെ മഴ രസം കൊല്ലിയായെത്തി. പിന്നീട് ഒരിക്കല്‍ കളി തുടരാനായില്ല. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ പരമ്പര സമനിലയിലാക്കിയത്.

TAGS :

Next Story