Quantcast

ബോക്സിങ് ഡേ ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ് തകർച്ച, റബാഡെക്ക് നാല് വിക്കറ്റ്

ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച് റൺസെടുത്തും യശ്വസി ജയ്‌സ്വാൾ 17 റൺസെടുത്തും പുറത്തായി.

MediaOne Logo

Web Desk

  • Updated:

    2023-12-26 12:07:42.0

Published:

26 Dec 2023 9:58 AM GMT

ബോക്സിങ് ഡേ ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ് തകർച്ച, റബാഡെക്ക് നാല് വിക്കറ്റ്
X

സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച്, യശ്വസി ജയ്‌സ്വാൾ 17 റൺസെടുത്ത് പുറത്തായി. രണ്ട് റൺസാണ് ശുഭ്മാൻ ഗിലിന് നേടാനായത്. വിരാട് കോഹ്ലി 38, ശ്രേയസ് അയ്യർ 31, രവിചന്ദ്ര അശ്വിൻ 8 എന്നിവരും പുറത്തായി. ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡെ അഞ്ച് വിക്കറ്റ് നേടി. അരങ്ങേറ്റമത്സരത്തിനിറങ്ങിയ ബർഗർ രണ്ട് വിക്കറ്റുമായി തിളങ്ങി.ടോസ് നേടിയ ടെംബ ബാഹുമ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഇന്ത്യക്കായി പ്രസീത് കൃഷ്ണ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്നു.

കളിയുടെ തുടക്കം മുതൽ പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ദക്ഷിണാഫ്രിക്കക്കായി. രണ്ട് ബൗണ്ടറിയുമായി ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും ബർഗറിന്റെ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ജയ്‌സ്വാൾ പുറത്തായി. ബർഗറിന്റെ ഓവറിൽ വിരാട് കോഹ്ലിയുടെ ക്യാച്ച് അവസരം ടോണി ഡിസോസി നഷ്ടപ്പെടുത്തി. എന്നാൽ ഈ അവസരം മുതലെടുക്കാൻ കോഹ്ലിക്കായില്ല. രണ്ടാം സെഷനിൽ റബാഡക്ക് മുന്നിൽ കീഴടങ്ങി.

പേസിനെ തുണക്കുന്ന പിച്ചായതിനാൽ നാല് സീമർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയെ പുറത്തിരുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്നനിലയിലാണ്.

TAGS :

Next Story