മൂന്നാം ടി20, രണ്ട് മാറ്റങ്ങളുമായി ഇന്ത്യ ; ടോസ് നേടിയ വിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു

ഇൻഡോർ : ഇന്ത്യ - വിൻഡീസ് മൂന്നാം ടി20യിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ വിൻഡീസ് നായകൻ ഷായ് ഹോപ്പ് ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. ശിവം ദുബെ, കുൽദീപ് യാദവ് എന്നിവരെ പുറത്തിരുത്തിയപ്പോൾ പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഇലവനിൽ ഇടംപിടിച്ചു.
വിൻഡീസും രണ്ട് മാറ്റങ്ങളാണ് ടീമിൽ വരുത്തിയത്. റൊമാരിയോ ഷെഫെർഡിന് പകരം ക്വിന്റിൻ സാംബ്സണും അകേൽ ഹൊസെയ്ന് പകരം കീമോ പോളും ടീമിലെത്തി. ജയം നേടി പരമ്പരയിൽ മുന്നിലെത്താനാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്.
Next Story
Adjust Story Font
16

