ഏറ്റവും 'പ്രായം കുറഞ്ഞ' കാർത്തികിന് തന്നെ ഇരിക്കട്ടെ ട്രോഫി!- വീഡിയോ വൈറൽ

ആസ്‌ത്രേലിയക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്‍റ് മുന്‍പിലാണ് ടീം ഇന്ത്യ

MediaOne Logo

Web Desk

  • Updated:

    2022-09-26 11:54:03.0

Published:

26 Sep 2022 11:49 AM GMT

ഏറ്റവും പ്രായം കുറഞ്ഞ കാർത്തികിന് തന്നെ ഇരിക്കട്ടെ ട്രോഫി!- വീഡിയോ വൈറൽ
X

ആസ്‌ത്രേലിയയുമായുള്ള ടി20 പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മൂന്നമാത്തെയും അവസനത്തേതുമായ മാച്ചിൽ ആസ്‌ത്രേലിയ ഉയർത്തിയ 187റൺസ് നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. പരമ്പര നേടിയ ശേഷം ടീമിന് ട്രോഫി നൽകുന്ന ചടങ്ങിലെ രസരകരമായ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ട്രോഫി വാങ്ങിയ ശേഷം ക്യാപ്റ്റൻ രോഹിത് ശർമ അത് നേരെ നീട്ടിയത് ദിനേഷ് കാർത്തികിന്റെ നേർക്കായിരുന്നു. ആദ്യം വാങ്ങാൻ വിമുഖത കാണിക്കുന്ന കാർത്തികിനെ വീഡിയോയിൽ കാണാം.

പരമ്പര വിജയത്തിന് ശേഷം ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന് ട്രോഫി കൈമാറുന്നതാണ് ഇന്ത്യൻ ടീം കുറച്ചുകാലമായി തുടരുന്ന ട്രെൻഡ്. എന്നാൽ ഇത്തവണത്തെ മാറ്റമാണ് ടീമംഗങ്ങൾക്കിടയിൽ ചിരി പടർത്തിയത്.

വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് മുൻ ഇന്ത്യൻ താരവും തമിഴ്നാട് ടീമിൽ കാർത്തികിന്റെ സഹ താരവുമായ അഭിനവ് മുകുന്ദ് നൽകിയ ക്യാപ്ഷനാണ് വീഡിയോ ശ്രദ്ധ നേടാൻ ഇടയാക്കിയത്. 'ടീമിലെ ഏറ്റവും ചെറുപ്പക്കാരനായ താരം പാരമ്പര്യം അനുസരിച്ച് ട്രോഫി ഏറ്റുവാങ്ങി'- എന്നായിരുന്നു അഭിനവ് മുകുന്ദിന്റെ കമന്റ്.

അതേസമയം, ആസ്‌ത്രേലിയക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനേക്കാള്‍ ഏഴ് പോയിന്‍റ് മുന്‍പിലാണ് ടീം ഇന്ത്യ. ഇന്ത്യക്ക് 268 പോയിന്‍റുണ്ട്. 261ഉം 258ഉം പോയിന്‍റുള്ള ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാകിസ്താനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ തോറ്റതും ഇംഗ്ലണ്ടിന് പോയിന്‍റ് ടേബിളില്‍ തിരിച്ചടിയായി. ഏഴ് മത്സര പരമ്പരയില്‍ (2-2) എന്ന നിലയിലാണ് ഇംഗ്ലണ്ടും പാകിസ്താനും.

TAGS :

Next Story