Quantcast

ഓപ്പണര്‍മാര്‍ കൂടാരം കയറി; ഓവലില്‍ ഇന്ത്യ പതറുന്നു

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ വിജയം നേടി

MediaOne Logo

Web Desk

  • Published:

    2 Sept 2021 5:00 PM IST

ഓപ്പണര്‍മാര്‍ കൂടാരം കയറി; ഓവലില്‍ ഇന്ത്യ പതറുന്നു
X

ഓവലില്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 11 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 17 റണ്‍സെടുത്ത കെഎല്‍ രാഹുലും കൂടാരം കയറി. ക്രിസ് വോക്സിനും ഒലെ റോബിന്‍സണിനുമാണ് വിക്കറ്റുകള്‍. ചെതേശ്വര്‍ പുജാരയും നായകന്‍ വിരാട് കോഹ്‍ലിയുമാണ് ക്രീസില്‍.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. സീരീസിലെ നാലാം മത്സരമാണ് ഇത്. ഇശാന്ത് ശര്‍മ്മ മുഹമ്മദ് ഷമി എന്നിവര്‍ക്ക് പകരക്കാരായി ഉമേഷ് യാദവും ശാര്‍ദ്ദുല്‍ ഠാക്കൂറും നാലാം ടെസ്റ്റില്‍ ടീമില്‍ ഇടം നേടി. മത്സരം വിജയിച്ച് സീരീസില്‍ മേല്‍ക്കൈ നേടുകയെന്നതാണ് ഇരു ടീമുകളുടെയും ഏക ലക്ഷ്യം.

TAGS :

Next Story