Quantcast

അനായാസം ഇന്ത്യ ; രണ്ടാം ടി20യിൽ 7 വിക്കറ്റ് ജയം, പരമ്പര സ്വന്തം

MediaOne Logo

Sports Desk

  • Published:

    15 Sept 2026 10:28 PM IST

അനായാസം ഇന്ത്യ ; രണ്ടാം ടി20യിൽ 7 വിക്കറ്റ് ജയം, പരമ്പര സ്വന്തം
X

ന്യൂഡൽഹി : അഫ്ഗാനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറിൽ മറികടന്നു. അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശില്പി. 19 പന്തിൽ 39 റൺസ് നേടി അഭിഷേക് ശർമയും മികച്ച പ്രകടനം നടത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അഫ്‌ഗാൻ നായകൻ ഇബ്രാഹീം സാദ്രാന്റെ മികവിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഢി മൂന്നും അർശ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. സെപ്റ്റംബർ 17നാണ് പരമ്പരയിലെ അവസാന മത്സരം.

TAGS :

Next Story