ബുർജ് ഖലീഫയിൽ തിളങ്ങി ഇന്ത്യൻ ജേഴ്‌സി

ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-14 08:01:19.0

Published:

14 Oct 2021 7:58 AM GMT

ബുർജ് ഖലീഫയിൽ തിളങ്ങി ഇന്ത്യൻ ജേഴ്‌സി
X

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ പുതിയ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. വിരാട് കോഹ്ലി , രോഹിത് ശർമ , കെ.എൽ രാഹുൽ ,ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ തുടങ്ങിയവർ ജഴ്‌സിയണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞത്.

'ആദ്യമായി ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി ബുർജ് ഖലീഫയിൽ തെളിഞ്ഞിരിക്കുന്നു' ജേഴ്‌സിയുടെ ഒഫീഷ്യൽ സ്‌പോൺസർമാരായ എം.പി.എൽ സ്‌പോർട്ട്‌സ് ട്വിറ്ററിൽ കുറിച്ചു.

ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ട്വന്‍റി- 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്സി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. 'Billion Cheers Jersey' എന്നാണ് പുതിയ ജേഴ്സിക്ക് നല്‍കിയിരിക്കുന്ന പേര്. കടുംനീല നിറത്തിലാണ് പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച ബിസിസിഐ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. 1992-ലെ ഇന്ത്യന്‍ ടീം ജേഴ്സിയോട് സാദൃശ്യമുള്ള ജേഴ്സിയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബര്‍ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ പുതിയ ജേഴ്സി ധരിച്ച് കളിക്കാനിറങ്ങും.


TAGS :

Next Story