വനിതാ ഏകദിന ലോകകപ്പ്; ന്യൂസിലൻഡിനെതിരെ 340 റൺസ് പടുത്തുയർത്തി ഇന്ത്യ
ഓപ്പണർമാരായ സ്മൃതി മന്ദാനയും പ്രതികാ റാവലും ഇന്ത്യക്കായി സെഞ്ച്വറി സ്വന്തമാക്കി

മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 340 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ഇന്ത്യ. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ മഴമൂലം 49 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 340ലേക്കെത്തിയത്. പ്രതിക റാവൽ (122), സ്മൃതി മന്ദാന (109) എന്നിവർ ഇന്ത്യക്കായി സെഞ്ച്വറി നേടി. ഓപ്പണിങിൽ ഇരുവരും ചേർന്ന് 32 ഓവറിൽ 212 റൺസാണ് കൂട്ടിചേർത്തത്.
48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തിരിക്കെയാണ് മഴയെത്തിയത്. പിന്നീട് ഒരുമണിക്കോറോളം വൈകിയാണ് പുനരാരംഭിച്ചത്. ജമീമ റോഡ്രിഗസ് (55 പന്തിൽ 76) റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (10), റിച്ച ഘോഷ്(4) എന്നിവരാണ് മറ്റു സ്‌കോറർമാർ. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇരു ടീമുകളും ഇന്ന് ജയം അനിവാര്യമാണ്.
95 പന്തുകൾ നേരിട്ട സ്മൃതി മന്ദാന നാല് സിക്സും 10 ഫോറും സഹിതമാണ് ശതകം കുറിച്ചത്. തന്റെ 14-ാം സെഞ്ച്വറിയാണ് മന്ദാന പൂർത്തിയാക്കിയത്. സെഞ്ചുറിയോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വനിതാ താരങ്ങളിൽ ഒരാളാവാൻ മന്ദാനയ്ക്ക് സാധിച്ചു.
Adjust Story Font
16

