Quantcast

ഐ.പി.എല്‍: വില്യംസനെ ഹൈദരാബാദിന് വേണ്ട, ചെന്നൈക്ക് ബ്രാവോയേയും

ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ സെമിയിലെത്തിച്ചെങ്കിലും വില്യംസൺ മികച്ച ഫോമിൽ ആയിരുന്നില്ല

MediaOne Logo

Web Desk

  • Published:

    15 Nov 2022 1:53 PM GMT

ഐ.പി.എല്‍: വില്യംസനെ ഹൈദരാബാദിന് വേണ്ട, ചെന്നൈക്ക് ബ്രാവോയേയും
X

മുംബൈ: അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നിലനിർത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക ഫ്രാഞ്ചൈസികൾ പുറത്തുവിട്ടു. ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണെ സൺറൈസൈഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ച് സീസണുകളിലായി വില്യംസൺ ഹൈദരാബാദിന്റെ ഭാഗമാണ്.

ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ സെമിയിലെത്തിച്ചെങ്കിലും വില്യംസൺ മികച്ച ഫോമിൽ ആയിരുന്നില്ല. ടി20 ശൈലിയിലുള്ള ബാറ്റിങ് അല്ല വില്യംസണിൽ നിന്ന് വരുന്നത്. ഇതും വിമർശനത്തിന് വിധേയമായിരുന്നു. ഡ്വെയിൻ ബ്രാവോ(ചെന്നൈ സൂപ്പർകിങ്‌സ്) മായങ്ക് അഗർവാൾ( പഞ്ചാബ് കിങ്‌സ്) അജിങ്ക്യ രഹാനെ(കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്) എന്നിവരെയും ടീമുകൾ റിലീസ് ചെയ്തു.

മിനി ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ കളിക്കാരുടെ മുഴുവൻ പട്ടികയും പ്രഖ്യാപിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. ഡിസംബർ 23 ന് കൊച്ചിയിലാണ് ലേലം. ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ് ഇതിഹാസം കീറോൺ പൊള്ളാർഡിന്റെ പ്രസ്താവനയോടെയാണ് മിനി ലേല നടപടികള്‍ ഇന്ന് തുടങ്ങിയത് തന്നെ.

അതേസമയം ഐപിഎൽ താരലേലത്തിന് മുന്‍പ് ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിൽ നിന്നാണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിൽ പഞ്ചാബ് കിംഗ്സുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ 10.75 കോടി മുടക്കിയാണ് ഷര്‍ദ്ദുലിനെ ഡൽഹി സ്വന്തമാക്കിയത്. ഇന്ത്യന്‍ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ 31കാരനായ ഷര്‍ദ്ദുല്‍ ഭാഗമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. ഒരു ദിവസം മാത്രമായിരിക്കും ലേലം. ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിയിട്ടുണ്ട്.

TAGS :

Next Story