Quantcast

ഫൈനലിൽ കൊൽക്കത്തൻ നൈറ്റ്; ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് മൂന്നാം കിരീടം

ഇന്നിങ്‌സിന്റെ അഞ്ചാം പന്തിൽ അഭിഷേക് ശർമയെ (2) അത്യുഗ്രൻ ലെങ്ത് ബോളിൽ ബൗൾഡാക്കിയ സ്റ്റാർക്ക് ഒരിക്കൽകൂടി കെ.കെ.ആറിന്റെ ഹീറോയായി.

MediaOne Logo

Sports Desk

  • Updated:

    2024-05-26 18:02:29.0

Published:

26 May 2024 3:56 PM GMT

ഫൈനലിൽ കൊൽക്കത്തൻ നൈറ്റ്; ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് മൂന്നാം കിരീടം
X

ചെന്നൈ: ബാറ്റിങിലും ബൗളിങിലും ഒരുപോലെ ആധിപത്യം പുലർത്തി ഐ.പി.എൽ മൂന്നാം കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണിലുടനീളം പുറത്തെടുത്ത ശൈലി ഫൈനലിലും ശ്രേയസ് അയ്യരും സംഘവും ആവർത്തിച്ചു. കലാശപോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് തകർത്തത്. ഹൈദരാബാദ് വിജയ ലക്ഷ്യമായ 113 റൺസ് പിന്തുടർന്ന് ഇറങ്ങിയ കൊൽക്കത്ത വെറും 10.3 ഓവറിൽ മറികടന്നു. വെങ്കിടേഷ് അയ്യർ (52) അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. റഹ്‌മത്തുള്ള ഗുർബാസ്(39), സുനിൽ നരെയ്ൻ(6), ശ്രേയസ് അയ്യർ(6 നോട്ടൗട്ട്) എന്നിവരാണ് മറ്റു സ്‌കോറർമാർ.114 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ കൊൽക്കത്തക്ക് സ്‌കോർ 11 ൽ നിൽക്കെ വിൻഡീസ് ഓൾറൗണ്ടർ സുനിൽ നരേനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന റഹ്‌മത്തുള്ള ഗുർബാസ്-വെങ്കിടേഷ് അയ്യർ കൂട്ടുകെട്ട് ടീമിന്റെ രക്ഷക്കെത്തി.പവർപ്ലെയിൽ 72 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ബൗളിങ്ങിലെ കൃത്യതയും ഫീൽഡിങ്ങിലെ കണിശതയും ബാറ്റിങ്ങിലെ വെടിക്കെട്ടുമായപ്പോൾ കെ.കെ.ആറിന് സൺറൈസേഴ്‌സിനെതിരെ കാര്യങ്ങൾ എളുപ്പമായി.

നേരത്തെ ചെന്നൈ ചെപ്പോക്കിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്തയുടെ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. 18.3 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. മിച്ചൽ സ്റ്റാർക്ക് തുടക്കമിട്ട വിക്കറ്റ് വേട്ടയിൽ മറ്റു ബൗളർമാരും ചേർന്നതോടെ ഹൈദരാബാദ് ബാറ്റർമാർക്ക് ഒരുഘട്ടത്തിൽപോലും ചുവടുറപ്പിക്കാനായില്ല. 24 റൺസെടുത്ത പാറ്റ് കമ്മിൻസാണ് ടോപ് സ്‌കോറർ.

ഇന്നിങ്‌സിന്റെ അഞ്ചാം പന്തിൽ അഭിഷേക് ശർമയെ (2) അത്യുഗ്രൻ ലെങ്ത് ബോളിൽ ബൗൾഡാക്കിയ സ്റ്റാർക്ക് ഒരിക്കൽകൂടി കെ.കെ.ആറിന്റെ ഹീറോയായി. സൺറൈസേഴ്‌സിനെതിരെ ക്വാളിഫയർ ഒന്നിലേതിന് സമാനമായിരുന്നു ഓസീസ് താരത്തിന്റെ ബൗളിങ്. ആദ്യ ഓവറിൽ അന്ന് ഇരയായത് ട്രാവിസ് ഹെഡായിരുന്നെങ്കിൽ ഫൈനലിൽ അഭിഷേകായിരുന്നു. തുടർന്നങ്ങോട്ട് ഒരുഘട്ടത്തിൽപോലും മേധാവിത്വം പുലർത്താൻ ഓറഞ്ച് ആർമിക്കായില്ല. തൊട്ടടുത്ത ഓവറിൽ ട്രാവിഡ് ഹെഡിനെ(0)മടക്കിയതോടെ 6-2 എന്ന നിലയിലായി. രാഹുൽ ത്രിപാഠി(9), എയ്ഡൻ മാർക്രം(20), നിതീഷ് കുമാർ റെഡ്ഡി(13), ഹെന്റിച് ക്ലാസൻ(16), ഷഹബാസ്(8), അബ്ദുൽ സമദ്(4) എന്നിവരും തലതാഴ്ത്തി മടങ്ങി. ഏഴ് ഓവറിൽ 47 എന്ന നിലയിൽ നിന്നാണ് 113ലേക്ക് ചുരുങ്ങിയത്. ആന്ദ്രെ റസൽ മൂന്നുവിക്കറ്റും മിച്ചൽ സ്റ്റാർക്കും ഹർഷിത് റാണയും രണ്ടും വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story