Quantcast

ടിവി അമ്പയറുടെ തീരുമാനത്തിൽ അമ്പരന്ന് ഡുപ്ലെസിസ്; ബാറ്റ് ക്രീസിലുണ്ടായിട്ടും ഔട്ടെന്ന് -വീഡിയോ

തീരുമാനത്തിൽ അനിഷ്ടം രേഖപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കൻ താരം കളം വിട്ടത്

MediaOne Logo

Sports Desk

  • Updated:

    2024-05-18 17:35:13.0

Published:

18 May 2024 5:34 PM GMT

ടിവി അമ്പയറുടെ തീരുമാനത്തിൽ അമ്പരന്ന് ഡുപ്ലെസിസ്; ബാറ്റ് ക്രീസിലുണ്ടായിട്ടും ഔട്ടെന്ന് -വീഡിയോ
X

ബെംഗലൂരു: മിച്ചൽ സാന്റ്‌നർ എറിഞ്ഞ 13ാം ഓവറിലെ അവസാന പന്ത്. രജത് പടിദാറിന്റെ അതിവേഗ സ്‌ട്രേറ്റ് ഡ്രൈവ് ബൗളറുടെ കൈയിൽതട്ടി നോൺ സ്‌ട്രൈക്കിങ് എൻഡിലെ സ്റ്റമ്പിൽ തട്ടിനിന്നു. തുടർന്ന് ടിവി അംപയർ വിശദമായി പരിശോധിച്ച ശേഷം ഔട്ട് വിളിക്കുകയായിരുന്നു. മില്ലിമീറ്റർ വ്യത്യാസത്തിലുള്ള തീരുമാനം എന്നാണ് കമന്ററി ബോക്‌സിൽ നിന്ന് ഈ സമയം പറഞ്ഞത്. ഡുപ്ലെസിസിന്റെ ബാറ്റ് ക്രീസിലുണ്ടെന്നും അല്ലെന്നുമുള്ള വാദം ഈ സമയമുണ്ടായി.

ഔട്ട് വിളിച്ച തീരുമാനത്തെ അത്ഭുതത്തോടെയാണ് ആർസിബി ഡഗൗട്ട് കണ്ടത്. തീരുമാനത്തിൽ അനിഷ്ടം രേഖപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കൻ താരം കളംവിട്ടത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിലാണ് നായകനെ ബെംഗളൂരുവിന് നഷ്ടമായത്. നേരത്തെ രാജസ്ഥാൻ താരം സഞ്ജു സാംസണെതിരെ ക്യാച്ച് ഔട്ടിലും തേർഡ് അമ്പയറുടെ തീരുമാനം വിവാദം സൃഷ്ടിച്ചിരുന്നു.

അതേസമയം, നിർണായക മാച്ചിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 218 റൺസ് വിജയലക്ഷ്യം പടുത്തുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഫാഫ് ഡുപ്ലെസിസിന്റെ അർധ സെഞ്ച്വറി കരുത്തിലാണ് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മികച്ച സ്‌കോർ നേടിയത്. 39 പന്തിൽ മൂന്ന് സിക്‌സറും ഫോറും സഹിതം 54 റൺസാണ് ആർസിബി നായകൻ നേടിയത്. വിരാട് കോഹ്‌ലി 29 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി. 201 റൺസ് നേടാനായാൽ മത്സരം തോറ്റാലും ചെന്നൈക്ക് പ്ലേഓഫിലെത്താനാകും. 18 റൺസ് വ്യത്യാസത്തിൽ വിജയം നേടിയാൽ ആർസിബിക്ക് അവസാന നാലിലേക്കെത്താം. മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് പവർപ്ലെയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.

TAGS :

Next Story