Quantcast

ബെംഗളൂരുവിന് മുന്നിൽ സഞ്ജുവും സംഘവും തകർന്നടിയും; പ്രവചിച്ച് ഗവാസ്‌കർ

തുടർ തോൽവികളിൽ നിന്ന് അവിശ്വസിനീയ തിരിച്ചുവരവാണ് ആർ.സി.ബി നടത്തിയത്.

MediaOne Logo

Sports Desk

  • Published:

    22 May 2024 1:33 PM GMT

ബെംഗളൂരുവിന് മുന്നിൽ സഞ്ജുവും സംഘവും തകർന്നടിയും; പ്രവചിച്ച് ഗവാസ്‌കർ
X

അഹമ്മദാബാദ്: ഐ.പി.എൽ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഏകപക്ഷീയ വിജയം പ്രവചിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ആർ.സി.ബിക്ക് മുന്നിൽ പൊരുതുക പോലും ചെയ്യാതെ സഞ്ജുവും സംഘവും കീഴടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആർ.സി.ബി അത്ഭുതമാണ് നടത്തികൊണ്ടിരിക്കുന്നത്. തുടർ തോൽവികളിൽ നിന്ന് അവിശ്വസിനീയ തിരിച്ചുവരവാണ് ടീം നടത്തിയത്. എന്നാൽ തുടർ തോൽവികളുമായി എത്തുന്ന രാജസ്ഥാന് അവർക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്നും ഗവാസ്‌കർ പറഞ്ഞു.

അതിശയകരമായ തിരിച്ചുവരവാണ് ഐ.പി.എല്ലിൽ ആർ.സി.ബി നടത്തിയത്. തുടർ തോൽവികളിൽ തകർന്നിരിക്കുമ്പോൾ ജയിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാകുക എന്നത് എളുപ്പമല്ല. അതിനവരെ സഹായിച്ചത് ഫാഫ് ഡൂപ്ലെസിയുടെയും വിരാട് കോലിയുടെ നേതൃമികവാണ്. എല്ലാം നഷ്ടമായെന്ന് കരുതി തളർന്നു പോകാമായിരുന്നിടത്തു നിന്നാണ് അവർ ആർസിബിയെ പ്ലേ ഓഫിലെത്തിച്ചത്. മറുവശത്ത് രാജസ്ഥാൻ തുടരെ മത്സരങ്ങൾ തോറ്റാണ് വരുന്നത്.

അവസാന മത്സരത്തിലും മികവിലേക്കുയർന്നില്ല. ഇതിനാൽ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയതിന് സമാനമായി ഏകപക്ഷീയ വിജയമാണ് പ്രതീക്ഷിക്കുന്നത്-ഗവാസ്‌കർ പറഞ്ഞു. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മത്സരവിജയികൾ വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്വാളിഫെയറിൽ ഹൈദരാബാദിനെ നേരിടും.

TAGS :

Next Story