Quantcast

ചേരമാൻ മസ്ജിദിലെ ചിത്രം പങ്കുവെച്ച് ഇർഫാൻ പത്താൻ

2018 ൽ കേരളത്തിലെത്തിയപ്പോഴാണ് ഇർഫാൻ ചേരമാൻ മസ്ജിദ് സന്ദർശിച്ചത്

MediaOne Logo

Web Desk

  • Published:

    25 Jun 2021 1:33 PM GMT

ചേരമാൻ മസ്ജിദിലെ ചിത്രം പങ്കുവെച്ച് ഇർഫാൻ പത്താൻ
X

കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെ ചിത്രം പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിലാണ് ഇർഫാൻ പത്താൻ ചിത്രം പങ്കുവെച്ചത്. "ഇത് ഇന്ത്യയിലെ ഏറ്റവും പഴയ പള്ളി. ഞാൻ എവിടെയാണെന്ന് ഊഹിക്കാമോ?? എല്ലാവർക്കും മികച്ച വെള്ളിയാഴ്ച നേരുന്നു." - പള്ളിയുടെ അകത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം ഇർഫാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൈറലായി. മലയാളികളുൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.

2018 ൽ കേരളത്തിലെത്തിയപ്പോഴാണ് ഇർഫാൻ ചേരമാൻ മസ്ജിദ് സന്ദർശിച്ചത്. മസ്ജിദിനെ കുറിച്ച് താൻ നേരത്തെ കേട്ടിട്ടുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മസ്ജിദായ ചേരമാൻ മസ്ജിദിനെ കുറിച്ച് തന്റെ പിതാവ് നേരത്തെ പഠിപ്പിച്ചിരുന്നുവെന്നും ഇർഫാൻ അന്ന് പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിൽ സ്വകാര്യ സന്ദർശനത്തിന്​ എത്തിയപ്പോഴാണ്​ ഇർഫാൻ പ്രത്യേക താൽപര്യമെടുത്ത്​ മസ്​ജിദ്​ സന്ദർശിച്ചത്​. കുടുംബ സമേതം ഒരിക്കൽ കൂടി പള്ളിയിലെത്തുമെന്നും ഇർഫാൻ അന്ന്​ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്‍ലിം പള്ളിയായ ചേരമാൻ മസ്ജിദ് എ. ഡി 629 ലാണ് പണികഴിപ്പിച്ചത്.

TAGS :

Next Story