Quantcast

ബോളര്‍ ആരായാലും ആദ്യ പന്തിനെ ഞാൻ സിക്‌സർ പറത്തിയിരിക്കും; ആത്മവിശ്വാസത്തിന്‍റെ മറ്റൊരു പേരാണ് ഇഷൻ കിഷൻ

തകർത്തടിച്ച പൃഥ്വി ഷാ കൂടാരം കയറിയതോടെ നിശ്ചയദാർഢ്യത്തോടെ ഇഷൻ കളത്തിലിറങ്ങി...

MediaOne Logo

Sports Desk

  • Published:

    19 July 2021 12:21 PM GMT

ബോളര്‍ ആരായാലും ആദ്യ പന്തിനെ ഞാൻ സിക്‌സർ പറത്തിയിരിക്കും; ആത്മവിശ്വാസത്തിന്‍റെ മറ്റൊരു പേരാണ് ഇഷൻ കിഷൻ
X

ഇന്നലെ നടന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലിറങ്ങും മുമ്പ് അരങ്ങേറ്റതാരം ഇഷൻ കിഷൻ സഹതാരങ്ങളോടായി പറഞ്ഞു. ''പന്തെറിയാൻ ആര് വന്നാലും ആദ്യ പന്ത് ഞാൻ സിക്‌സർ പായിച്ചിരിക്കും''.തികച്ച ആത്മവിശ്വാസത്തോടെയായിരുന്നു ഇഷന്റെ വാക്കുകൾ. തകർത്തടിച്ച പൃഥ്വി ഷാ കൂടാരം കയറിയതോടെ നിശ്ചയദാർഢ്യത്തോടെ ഇഷൻ കളത്തിലിറങ്ങി.

ആദ്യ ബോൾ എറിയാൻ വന്നത് ധനഞ്ജയ ഡിസിൽവ, ആ ബോൾ തന്നെ സിക്‌സിന് പറത്തി വാക്കു പാലിച്ചതിന്റെ സന്തോഷത്തില്‍‌ ബാറ്റ് ഒന്ന് വായുവിൽ കറക്കുകയും ചെയ്തു ഇഷൻ. എന്നിട്ടും തീർന്നില്ല ഒരു ബോണസ് പോലെ തൊട്ടടുത്ത പന്തിൽ ഇഷൻ ഒരു ബൗണ്ടറിയും നേടി. പിന്നീട് ലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ കണ്ടത് ഇഷൻ കിഷൻ ഷോയായിരുന്നു. 42 പന്തിൽ എട്ട് ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ 59 റൺസ് നേടി ഇഷൻ ലങ്കയുടെ എല്ലാ പ്രതീക്ഷയും തച്ചുടച്ചു. സഹതാരം യുസ്‌വേന്ദ്ര ചാഹലാണ് മത്സരത്തിനു ശേഷം ഇഷന്റെ വാക്കുകൾ പുറത്തുവിട്ടത്.

ഇന്നലെയായിരുന്ന ഇഷന്റെ പിറന്നാളും അതുകൊണ്ടു തന്നെ പ്രകടനം ഇരട്ടിമധുരമായി. മത്സരശേഷം ഇഷന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഞാൻ നിങ്ങളോടെക്കെ പറഞ്ഞതല്ലേ ബോളർ ആരായാലും ഞാൻ സിക്‌സടിക്കുമെന്ന് ഇപ്പോൾ അത് തന്നെ ചെയ്തില്ലേ''.

ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിൽ 263 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 7 വിക്കറ്റിന്റെ അനായാസ വിജയമാണ് നേടിയത്. 36.4 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

നായകൻ ശിഖർ ധവാനാണ് ഇന്ത്യയുടെ വിജയതീരത്തേക്കുള്ള യാത്രയിൽ മുന്നിൽ നിന്ന് നയിച്ചത്. 95 പന്തിൽ നിന്ന് 86 റൺസ് നേടി ധവാൻ പുറത്താകാതെ നിന്നു.

TAGS :

Next Story