സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും ജാമി സ്മിത്തും; തിരിച്ചടിച്ച് ഇംഗ്ലണ്ട്

ലണ്ടൻ: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിടാമെന്ന് കരുതിയ ഇന്ത്യൻ മോഹങ്ങൾക്ക് തിരിച്ചടി. 84ന് അഞ്ച് എന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്റെയും (115 നോട്ടൗട്ട്) ജാമി സ്മിത്തിന്റെയും (149 നോട്ടൗട്ട്) കരുത്തിൽ 321 റൺസിലെത്തി.
മൂന്നിന് 77 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം ദിനം ആദ്യം നഷ്ടമായത് ജോറൂട്ടിനെയാണ്. വിക്കറ്റിന് പിന്നിൽ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യമധുരം നൽകിയത്. തൊട്ടുപിന്നാലെ ബെൻസ്റ്റോക്സിനെയും പന്തിന്റെ കൈകളിലെത്തിച്ച് സിറാജ് കൊടുങ്കാറ്റായി മാറി.
എന്നാൽ തകർച്ചയുടെ വക്കിൽ നിന്നും ബ്രൂക്കും ജാമി സ്മിത്തും ചേർന്ന് ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജാമി സ്മിത്തിന് വെല്ലുവിളിയുയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 587 റൺസെന്ന കൂറ്റൻ സ്കോറാണ് കുറിച്ചിരുന്നത്. മൂന്നാം ദിനം സെക്കൻഡ് സെഷനിലേക്ക് മത്സരം കടന്നിരിക്കേ ഇംഗ്ലണ്ട് ഇനിയും 266 റൺസിന് പിന്നിലാണ്.
Adjust Story Font
16

