Quantcast

ബുംറയുടെ ' ഏറ്', രസംകൊല്ലിയായി മഴ; അയർലാൻഡിനെതിരായ ഇന്ത്യയുടെ ജയം ഇങ്ങനെ...

മഴ വില്ലനായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യൻ വിജയം. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബൂംറയാണ് കളിയിലെ താരം.

MediaOne Logo

Web Desk

  • Published:

    19 Aug 2023 1:57 AM GMT

ബുംറയുടെ  ഏറ്, രസംകൊല്ലിയായി മഴ; അയർലാൻഡിനെതിരായ ഇന്ത്യയുടെ ജയം ഇങ്ങനെ...
X

ഡബ്ലിൻ: അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് രണ്ട് റൺസ് ജയം. മഴ വില്ലനായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യൻ വിജയം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ബുംറ, തന്റെ പ്രകടനത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ചു.

പതിനൊന്ന് മാസത്തെ ഇടവേളയൊന്നും തന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് തെളിയിച്ചാണ് ക്യാപ്റ്റൻ ജസ്പ്രീത് ബുറ ഇന്ത്യയുടെ ബൗളിങ്ങിന്‌ തുടക്കം കുറിച്ചത്

ജസ്പ്രീത് ബുംറക്കൊപ്പം പ്രസിദ്ധ് കൃഷ്ണ കൂടി ചേർന്നതോടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് മുൻ നിര വേഗത്തിൽ കൂടാരം കയറി. മധ്യനിരയിൽ കേർടിസ് കാംഫെറും വാലറ്റത്തു പുറത്താകാതെ അർധ സെഞ്ച്വറി നേടിയ ബേരി മക്കാര്‍ത്തിയുമാണ് അ‍യ‍ലൻഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. നാല് ഓവറിൽ വെറും 24 റൺസ് വിട്ടുകൊടുത്തായിരുന്നു ബുംറയുടെ രണ്ട് വിക്കറ്റ് പ്രകടനം. കളിയിലെ താരവും ബുംറ തന്നെ.

140 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ ഋതുരാജ് ഗെയ്കവാദ് സഖ്യം നൽകിയത്. ആറ് ഓവറില്‍ അഞ്ച് ഓവറിൽ രണ്ടിന് 47 എന്ന നിലയിൽ നിൽക്കുമ്പോൾ മഴയെത്തി. തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീണെങ്കിലും മികച്ച റൺറേറ്റ് ഉണ്ടായിരുന്ന ഇന്ത്യ മഴ നിയമപ്രകാരം രണ്ട് റൺസിന് വിജയിക്കുകയായിരുന്നു.

ടീം സ്‌കോർ 46ൽ നിൽക്കെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 24 റൺസെടുത്ത ജയ്‌സ്വാളിനെ ക്രൈഗാണ് മടക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ തിലക് വർമ്മയേയും ക്രൈഗ് മടക്കി. അതോടെ ഇന്ത്യ 46ന് രണ്ട് എന്ന നിലയിൽ എത്തി. സഞ്ജു സാംസൺ ഒരു റൺസെടുത്തെങ്കിലും മഴ എത്തി. ഋതുരാജ് ഗെയിക് വാദായിരുന്നു മറ്റൊരു എൻഡിൽ. 19 റൺസാണ് ഗെയിക്വാദ് നേടിയിരുന്നത്. പരമ്പരയിലെ രണ്ടാം ടി20 ഇതേ വേദിയിൽ ഞായറാഴ്ച നടക്കും.

TAGS :

Next Story