Quantcast

ജസ്പ്രിത് ബുംറ ദ ​ഗ്രേറ്റ്;മൂന്ന് ഫോർമാറ്റുകളിലും 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളർ

ക്രിക്കറ്റ് ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബൗളറാണ് ബുംറ

MediaOne Logo

Sports Desk

  • Published:

    10 Dec 2025 12:07 AM IST

ജസ്പ്രിത് ബുംറ ദ ​ഗ്രേറ്റ്;മൂന്ന് ഫോർമാറ്റുകളിലും 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളർ
X

കട്ടക്ക്: ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായി ജസ്പ്രിത് ബുംറ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടി20 യിൽ ഡീവാൾഡ് ബ്രെവിസിനെ വീഴ്ത്തിയാണ് താരം ഈ നേട്ടത്തിലെത്തിയത്.

ക്രിക്കറ്റ് ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബൗളറാണ് ബുംറ. ടിം സൗത്തി, ലസിത് മലിം​ഗ, ഷാക്കിബ് അൽ ഹസൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരാണ് ബുമ്രക്കു മുമ്പ് ഈ നേട്ടത്തിലേക്ക് എത്തിയവർ. 53 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 254 വിക്കറ്റ് വീഴ്ത്തിയ ബുംറ 89 ഏകദിന മത്സരങ്ങളിൽ നിന്ന് 149 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 81 ടി20 മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റാണ് വീഴ്ത്തിയത്. ടി20 യിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് ബുംറ. അർഷ്ദീപ്സിം​ഗാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ ബൗളർ. 234 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളാണ് തൈരം പിഴുതെടുത്തിട്ടുള്ളത്.

ഡിസംബർ 11 ന് പഞ്ചാബിലെ തിരയിൽ വെച്ചാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടി20 മത്സരം.

Next Story