Quantcast

വില്യംസണിന് എന്താണ് പറ്റിയത്, ഇനിയൊരു മടങ്ങിവരവ് ഇല്ലെ?

പരിക്കേറ്റ വില്യംസണ്‍ പിന്നീട് പുറത്താകുകയും ചെയ്തു. ഇതോടെ സായ് സുന്ദരേശന്‍ ഇംപാക്‌ട് പ്ലെയറായി പകരം ഇറങ്ങി.

MediaOne Logo

Web Desk

  • Published:

    1 April 2023 7:05 AM GMT

Kane Williamson, ipl 2023
X

ഫീല്‍ഡിങിനിടെ പരിക്കേറ്റ വില്യംസണിനെ താങ്ങിപ്പിടച്ച് ഡ്രസിങ് റൂമിലേക്ക് മാറ്റുന്നു

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് ജേഴ്‌സിയിയിലൈ ആദ്യ മത്സരത്തിൽ തന്നെ ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണിന് പരിക്ക്. ഐപിഎൽ പതിനാറാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. പരിക്കേറ്റ താരം പിന്നീട് പുറത്താകുകയും ചെയ്തു. ഇതോടെ സായ് സുന്ദരേശന്‍ ഇംപാക്‌ട് പ്ലെയറായി പകരം ഇറങ്ങി.

വില്യംസണണിന്റെ പരിക്ക് ഗുരുതരമാണന്നാണ് വിവരം. താരത്തെ ഫിസിയോമാര്‍ പരിശോധിച്ചുവരികയാണ്. അതേസമയം പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്. അടുത്ത 24-48 മണിക്കൂറില്‍ വില്യംസണ്‍ നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്യംസണിന്റെ പരുിക്ക് ശുഭകരമായ കാഴ്‌ചയല്ലെന്നായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റനിന്റെ അഭിപ്രായം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സിക്‌സര്‍ ശ്രമം ബൗണ്ടറിലൈനില്‍ ഉയര്‍ന്ന് ചാടി പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ലാന്‍ഡിങിനിടെ പിഴക്കുകയായിരുന്നു. ബൗണ്ടറിക്ക് മുകളിലൂടെ ചാടി പന്ത് കൈക്കലാക്കിയെങ്കിലും ഉള്ളിലേക്ക് തട്ടിയിട്ട് ലാന്‍ഡിംഗ് ചെയ്യാനുള്ള ശ്രമം പിഴയ്ക്കുകയും കാല്‍മുട്ടിന് പരിക്കേല്‍ക്കുകയുമായിരുന്നു. ഫിസിയോമാര്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം താങ്ങിപ്പിടിച്ചാണ് കെയ്‌ന്‍ വില്യംസണെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോയത്.

അതേസമയം അഞ്ച് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞിനിന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ച്വറി ഇന്നിങ്സാണ് ഗുജറാത്തിന് ജയമൊരുക്കിയത്. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് നാല് പന്ത് ബാക്കിയിരിക്കെ വിജയറണ്‍സ് നേടുകയായിരുന്നു.

TAGS :

Next Story