Quantcast

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് രണ്ടാം ജയം

നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഫാസിൽ ഫനൂസും ആനന്ദ് ജോസഫും റിപ്പിൾസ് നിരയിൽ തിളങ്ങി

MediaOne Logo

Sports Desk

  • Published:

    3 Sept 2024 11:06 PM IST

Second win for Alleppey Ripples in Kerala Cricket League
X

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് തുടർച്ചയായ രണ്ടാം ജയം. ട്രിവാൻഡ്രം റോയൽസിനെ 33 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസ് ഉയർത്തിയ 146 റൺ വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ട്രിവാൻഡ്രം റോയൽസ് 112 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഫാസിൽ ഫനൂസും ആനന്ദ് ജോസഫുമാണ് റോയൽസിനെ ചുരുട്ടി കെട്ടിയത്. 45 റൺസെടുത്ത ക്യാപ്റ്റൻ അബ്ദുൽ ബാസിദാണ് ട്രിവാൻഡ്രം നിരയിലെ ടോപ് സ്‌കോർ.

നേരത്തെ ആദ്യം മാച്ചിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർട്‌സിനെ എട്ടു വിക്കറ്റിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് തോൽപ്പിച്ചിരുന്നു. കാലിക്കറ്റ് ഉയർത്തിയ 105 റൺസ് 16.4 ഓവറിൽ കൊല്ലം മറികടന്നു. കെ എം ആസിഫിന്റെയും എൻ പി ബേസിലിന്റെയും ബൗളിംഗ് ആണ് കൊല്ലത്തിന്റെ ജയത്തിൽ നിർണായകമായത്. ക്യാപ്റ്റൻ സച്ചിൻ ബേബി രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story