Quantcast

വിജയ് മർച്ചന്റ് ട്രോഫി; കേരളം-ആന്ധ്ര മത്സരം സമനിലയിൽ

കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വി ജെ ശിവാങ്കിന്റെ പ്രകടനം ശ്രദ്ധേയമായി

MediaOne Logo

Sports Desk

  • Published:

    21 Nov 2026 6:34 PM IST

Vijay Merchant Trophy: Kerala-Andhra match ends in a draw
X

ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയിൽ. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 299 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 372 റൺസെടുത്ത് നിൽക്കെ കളി അവസാനിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വി ജെ ശിവാങ്കിന്റെ പ്രകടനം ശ്രദ്ധേയമായി. സ്‌കോർ: കേരളം - 299-ന് ഓൾഔട്ട്, ആന്ധ്ര - 372/9

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന നിലയിലാണ് ആന്ധ്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ ആന്ധ്രയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ശിവാങ്ക് കേരളത്തിന് പ്രതീക്ഷ നൽകി. മികച്ച കൂട്ടുകെട്ടുമായി നിലയുറപ്പിച്ച പൃഥ്വിരാജിനെയും (47) ക്യാപ്റ്റൻ ഹേമന്ത് റോയലിനെയും (59) ശിവാങ്ക് തന്നെ പുറത്താക്കി. എന്നാൽ തമൻ സായിയുടെയും സിമ്മ സാത്വിക്കിന്റെയും ഇന്നിങ്‌സുകൾ ആന്ധ്രയ്ക്ക് തുണയായി. ഇരുവരുടെയും നിർണ്ണായക ഇന്നിങ്‌സുകളാണ് ആന്ധ്രയ്ക്ക് ലീഡ് സമ്മാനിച്ചത്. തമൻ 46-ഉം സിമ്മ 59-ഉം റൺസ് നേടി. കേരളത്തിന് വേണ്ടി വി.ജെ. ശിവാങ്ക് അഞ്ചും ശ്രീഹരി പ്രസാദ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

TAGS :

Next Story