Quantcast

'എന്തൊരു മടുപ്പ്': ലോകേഷ് രാഹുലിന്റെ ബാറ്റിങിനെതിരെ കെവിൻ പീറ്റേഴ്‌സൺ

അടിച്ചുകളിക്കേണ്ട പവർപ്ലേയിൽ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന രാഹുലിന്റെ ശൈലിയേയാണ് പീറ്റേഴ്‌സൺ വിമർശിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-04-20 04:29:17.0

Published:

20 April 2023 4:26 AM GMT

LOKSEH RAHUL, KEVIN
X

കെവിന്‍ പീറ്റേഴ്സണ്‍- ലോകേഷ് രാഹുല്‍

ജയ്പൂർ: പവർപ്ലേയിൽ ലക്‌നൗ സൂപ്പർജയന്റ്‌സിന്റെ നായകൻ ലോകേഷ് രാഹുലിന്റെ ബാറ്റിങിനെതിരെ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. അടിച്ചുകളിക്കേണ്ട പവർപ്ലേയിൽ തട്ടിയും മുട്ടിയും മുന്നോട്ടുപോകുന്ന രാഹുലിന്റെ ശൈലിയേയാണ് പീറ്റേഴ്‌സൺ വിമർശിക്കുന്നത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പവർപ്ലേയിൽ 19 റൺസ് മാത്രമെ രാഹുലിന് നേടാനായുള്ളൂ.

ഇതാണ് പീറ്റേഴ്‌സണെ ചൊടിപ്പിച്ചത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോറിങായ കാര്യം ലോകേഷ് രാഹുലിന്റെ പവർപ്ലേയിലെ ബാറ്റിങാണെന്ന് പീറ്റേഴ്‌സൺ പറഞ്ഞു. സ്‌പോട്‌സ് ടാക്കിനോട് പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മത്സരത്തിൽ 32 പന്തിൽ 39 റൺസാണ് രാഹുൽ നേടിയത്. നാല് ഫോറുകളും ഒരു സിക്സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. വ്യക്തിഗത സ്‌കോർ 6,12 എന്നിവയിൽ നിൽക്കെ രാഹുൽ നൽകിയ ക്യാച്ചുകൾ രാജസ്ഥാൻ പാഴാക്കിയിരുന്നു. ആറ് ഐപിഎൽ മത്സരങ്ങളിൽ നിന്നായി 194 റൺസാണ് രാഹുൽ ഇതുവരെ നേടിയത്.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 56 പന്തിൽ 74 റൺസ് നേടിയതാണ് ഉയർന്ന സ്‌കോർ. 114.79 ആണ് താരത്തിന്റെ സ്‌ട്രേക്ക് റേറ്റ്. ഐ.പി.എൽ പോലെ വമ്പനടിക്ക് പേരുകേട്ടൊരു ലീഗിൽ ലോകേഷിന്റേത് മോശം സ്‌ട്രേക്ക് റൈറ്റാണ്. അതേസമയം രാജസ്ഥാൻ റോയൽസിനെതിരായ മത്സരം ജയിക്കാൻ ലക്‌നൗവിനായി. പത്ത് റൺസിനായിരുന്നു ലക്‌നൗവിന്റെ ജയം. കുറഞ്ഞ സ്‌കോർ ആയിരുന്നിട്ടും രാജസ്ഥാനെ പിടിച്ചുകെട്ടാനായത് ലക്‌നൗവിന് ആശ്വാസമായി.


Summary-Kevin Pietersen against Lokesh Rahul's Powerplay batting

TAGS :

Next Story