ശാന്തം, സുന്ദരം... സണ്‍റൈസേഴ്സിനെ വീഴ്ത്തി കൊല്‍ക്കത്തയുടെ തേരോട്ടം

റണ്ണൊഴുകാത്ത പിച്ചില്‍ ശാന്തത കൈവിടാതെ ബാറ്റുവീശിയ ശുബ്മാന്‍ ഗില്ലിന്‍റെ അര്‍ദ്ധ സെഞ്ച്വറിയാണ് കെ.കെ.ആറിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-03 17:27:12.0

Published:

3 Oct 2021 5:26 PM GMT

ശാന്തം, സുന്ദരം... സണ്‍റൈസേഴ്സിനെ വീഴ്ത്തി കൊല്‍ക്കത്തയുടെ തേരോട്ടം
X

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 2 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ഇതോടെ നാലാം സ്ഥാനം നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് സാധിച്ചു. റണ്ണൊഴുകാത്ത പിച്ചില്‍ ശാന്തത കൈവിടാതെ ബാറ്റുവീശിയ ശുബ്മാന്‍ ഗില്ലിന്‍റെ അര്‍ദ്ധ സെഞ്ച്വറിയാണ് കെ.കെ.ആറിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

കൊല്‍ക്കത്തക്കായി ശുബ്മാന്‍ ഗില്‍ 57 റണ്‍സെടുത്തു. നിതീഷ് റാണ മികച്ച പിന്തുണയാണ് ഗില്ലിന് നല്‍കിയത്. സണ്‍റൈസേഴ്സിനായി സിദ്ധാര്‍ത്ഥ് കൌള്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ബാറ്റിങ് തകര്‍ച്ചയാണ് സണ്‍റൈസേഴ്സ് നേരിട്ടത്. കൊല്‍ക്കത്തക്കായി ടിം സൌത്തി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും ഷക്കീബ് അല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. 26 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസനാണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്കോറര്‍. 25 റണ്‍സെടുത്ത അബ്ദുല്‍ സമദും 21 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും മാത്രമാണ് നായകന് കുറച്ചെങ്കിലും പിന്തുണ നല്‍കിയത്. സണ്‍റൈസേഴ്സ് ടൂര്‍ണമെന്‍റില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

സ്കോര്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ് : 115/8 (20)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : 119/4 (19.4)

TAGS :

Next Story