Quantcast

പ്രകോപനം തീർത്ത് കൊൽക്കത്ത ബൗളറുടെ വിക്കറ്റ് ആഘോഷം; രൂക്ഷമായി പ്രതികരിച്ച് മയങ്ക് അഗർവാൾ-വീഡിയോ

208 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കമാണ് മയങ്ക്-അഭിഷേക് ശർമ്മ കൂട്ടുകെട്ട് നൽകിയത്.

MediaOne Logo

Sports Desk

  • Updated:

    2024-03-23 17:35:50.0

Published:

23 March 2024 5:29 PM GMT

പ്രകോപനം തീർത്ത് കൊൽക്കത്ത ബൗളറുടെ വിക്കറ്റ് ആഘോഷം; രൂക്ഷമായി പ്രതികരിച്ച് മയങ്ക് അഗർവാൾ-വീഡിയോ
X

കൊൽക്കത്ത: മയങ്ക് അഗർവാളിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം വ്യത്യസ്തമായി ആഘോഷിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് യുവതാരം ഹർഷിത് റാണ. തന്റെ ഓവറിൽ സിക്‌സർ പറത്തിയ ഹൈദരാബാദ് ഓപ്പണർ അഗർവാളിന് അടുത്തേക്കെത്തി ഫ്‌ളൈയിങ് കിസ് നൽകിയാണ് ഡഗ്ഔട്ടിലേക്ക് യാത്രയാക്കിയത്. എന്നാൽ തൊട്ടടുത്തെത്തി നടത്തിയ ഈയൊരു പ്രതികരണം മയങ്കിന് അത്ര രസിച്ചില്ല. രൂക്ഷമായി തുറിച്ചുനോക്കിയാണ് താരം മടങ്ങിയത്. 21 പന്തിൽ 32 റൺസെടുത്ത മയങ്ക് നാല് ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയിരുന്നു. ഹർഷിത് സിങിന്റെ ബൗൺസറിൽ ബൗണ്ടറി ലൈനിനരികെ റിങ്കു സിങ് പിടിച്ചാണ് പുറത്തായത്. ഇന്നിങ്‌സിന്റെ ആറാം ഓവറിലായിരുന്നു സംഭവം.


208 റൺസ് കൂറ്റൻ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കമാണ് മയങ്ക്-അഭിഷേക് ശർമ്മ കൂട്ടുകെട്ട് നൽകിയത്. പവർപ്ലെ ഓവറുകളിൽ തകർത്തടിച്ച ഇരുവരും അഞ്ചാം ഓവറിൽതന്നെ അൻപത് പറത്തി.

നേരത്തെ അവസാന ഓവറുകളിൽ ആഞ്ഞടിച്ച ആന്ദ്രെ റസലിന്റെ ബാറ്റിങ് മികവിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തത്. എട്ടാമനായി ക്രീസിലെത്തി തകർത്തടിച്ച വിൻഡീസ് താരം 25 പന്തിൽ ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 64 റൺസെടുത്ത് പുറത്താവാതെ നിന്നു. 15 പന്തിൽ 23 റൺസുമായി റിങ്കുസിങ് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ തുടരെ സിക്‌സർ പറത്തിയ വിൻഡീസ് ഓൾറൗണ്ടറുടെ ബാറ്റിങ് കരുത്തിൽ ഹൈദരാബാദ് ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റുകളായ ഭുവനേശ്വർ കുമാറും ടി നടരാജനും നിഷ്പ്രഭമായി. ഹൈദരാബാദ് നിരയിൽ കമ്മിൻസിന് പുറമെ ഓവർസീസ് താരങ്ങളായി മാർക്കോ ജാൻസൻ, ഹെന്റിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം എന്നിവരാണ് സ്ഥാനം പിടിച്ചത്.

TAGS :

Next Story