Quantcast

മാഞ്ചസ്റ്റർ ഡെർബി ഗോൾരഹിതം; ലിവർപൂളിന് ഫുൾഹാം ഷോക്ക്

MediaOne Logo

Sports Desk

  • Published:

    6 April 2025 11:52 PM IST

മാഞ്ചസ്റ്റർ ഡെർബി ഗോൾരഹിതം; ലിവർപൂളിന് ഫുൾഹാം ഷോക്ക്
X

മാഞ്ചസ്റ്റർ: ആരാധകർ കാത്തിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ്-മാഞ്ചസ്റ്റർ സിറ്റി ​പോരാട്ടം ഗോൾ രഹിത സമനിലയിൽ. യുനൈറ്റഡ് തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാനായില്ല.

പന്തടക്കത്തിലും പാസിങ്ങിലും സിറ്റി മുന്നിൽ നിന്നപ്പോൾ കൂടുതൽ അപകടരമായ നീക്കങ്ങൾ യുനൈറ്റഡാണ് നടത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 31 മത്സരങ്ങളിൽ നിന്നും 52 പോയന്റുള്ള സിറ്റി അഞ്ചാമതും 38 പോയന്റുള്ള യുനൈറ്റഡ് 13ാം സ്ഥാനത്തുമാണ്.

അതേ സമയം ​പ്രീമിയർ ലീഗിലെ ഒന്നാംസ്ഥാനക്കാരായി മുന്നേറുന്ന ലിവർപൂളിനെ ഫുൾഹാം ഞെട്ടിച്ചു. അലക്സിസ് മക് അലിസ്റ്ററുടെ ഗോളിൽ മുന്നിലെത്തിയ ചെമ്പടയെ റ്യാൻ സെസഗ്നോൻ (23), അലക്സ് ഇവോബി (32), റോഡ്രിഗോ മുനിസ് (37) എന്നിവരുടെ ഗോളുകളിൽ ഫുൾഹാം ഞെട്ടിച്ചു. 72ാം മിനുറ്റിൽ ലൂയിസ് ഡയസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഫലത്തിൽ മാറ്റമുണ്ടാക്കാനായില്ല. 31 മത്സരങ്ങളിൽ 73 പോയന്റുള്ള ലിവർപൂൾ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള ആഴ്സനലിന് 62 പോയന്റാണുള്ളത്.

മറ്റു മത്സരങ്ങളിൽ കരുത്തരായ ചെൽസിയെ ബ്രൻഡ് ഫോഡ് ഗോൾ രഹിത സമനിലയിൽ കുരുക്കിയപ്പോൾ സതാംപ്ടണെതിരെ ടോട്ടനം 3-1ന്റെ വിജയം നേടി. 20 മത്സരങ്ങളിൽ നിന്നും 10 പോയന്റ് മാത്രമുള്ള സതാംപട്ൺ തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി.

TAGS :

Next Story