സ്റ്റമ്പും തെറിച്ചു,ബാറ്ററും വീണു: അപൂർവം ഈ പുറത്താകൽ

സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിലായിരുന്നു ലബുഷെയിൻ അടിതെറ്റി ക്രീസിൽ വീണത്. പന്ത് സ്റ്റമ്പ് ഇളക്കിയതിന് ശേഷമായിരുന്നു ലബുഷെയിൻ അടിതെറ്റിയത്

MediaOne Logo

Web Desk

  • Updated:

    2022-01-15 05:32:04.0

Published:

15 Jan 2022 5:30 AM GMT

സ്റ്റമ്പും തെറിച്ചു,ബാറ്ററും വീണു: അപൂർവം ഈ പുറത്താകൽ
X

ആഷസ് ടെസ്റ്റിൽ ആസ്‌ട്രേലിയയുടെ മാർനസ് ലബുഷെയിന്റെ പുറത്താകൽ ക്രിക്കറ്റ് ലോകത്ത് കൗതുകമാകുന്നു. സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിലായിരുന്നു ലബുഷെയിൻ അടിതെറ്റി ക്രീസിൽ വീണത്. പന്ത് സ്റ്റമ്പ് ഇളക്കിയതിന് ശേഷമായിരുന്നു ലബുഷെയിൻ അടിതെറ്റിയത്. മിഡിൽ, ലെഗ് സ്റ്റമ്പിനെ ലക്ഷ്യമാക്കിയായിരുന്നു ബ്രോഡ് പന്തെറിഞ്ഞത്. എന്നാൽ സ്റ്റമ്പിന് കുറകെ കളിക്കാനുള്ള ലബുഷെയിനിന്റെ നീക്കം പാളുകയായിരുന്നു.

ബ്രോഡ് എന്താണോ കരുതിയത്, അത് ഭംഗിയായി നടന്നു. പന്ത് സ്റ്റമ്പിൽ കൊണ്ടതിന് പിന്നാലെ ലബുഷെയിൻ ക്രീസൽ അടിതെറ്റി വീഴുകയും ചെയ്തു. മത്സരത്തിൽ ലബുഷെയിൻ 44 റൺസ് നേടി. 53 പന്തുകളിൽ നിന്നായിരുന്നു ലബുഷെയിനിന്റെ ഇന്നിങ്‌സ്. ഒമ്പത് ബൗണ്ടറികൾ ലബുഷെയിൻ നേടി. അതേസമയം മത്സരത്തിൽ ആസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 303 റൺസിൽ അവസാനിച്ചു.

സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ ഇന്നിങ്‌സാണ് ആസ്‌ട്രേലിയയുടെ ഹൈലൈറ്റ്. കാമറൂൺ ഗ്രീൻ 44 റൺസ് നേടി. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല.TAGS :

Next Story