Quantcast

രസംകൊല്ലിയായി മഴ: ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 157 റൺസ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 157 റൺസ്. കയ്യിലുള്ളത് ഒമ്പത് വിക്കറ്റും. പക്ഷേ രസം കൊല്ലിയായി എത്തിയത് മഴ

MediaOne Logo

Web Desk

  • Published:

    8 Aug 2021 6:59 PM IST

രസംകൊല്ലിയായി മഴ: ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 157 റൺസ്
X

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 157 റൺസ്. കയ്യിലുള്ളത് ഒമ്പത് വിക്കറ്റും. പക്ഷേ രസം കൊല്ലിയായി എത്തിയത് മഴ. അവസാന ദിനത്തിൽ ഇന്ത്യക്ക് ജയ പ്രതീക്ഷയുണ്ടെങ്കിലും മഴ മൂലം ആദ്യ സെഷനിൽ ഒരൊറ്റ പന്ത് പോലും എറിയാനായില്ല.

രോഹിത് ശർമ്മ(12) ചേതേശ്വർ പുജാര(12) എന്നിവരാണ് ക്രീസിൽ. ഇടയ്ക്കിടെ മഴ പെയ്യുന്നതാണ് കളിക്ക് തടസമാകുന്നത്. ഒരു സെഷനെങ്കിലും കളിക്കാനാവുമെന്നാണ് പ്രതീക്ഷ. അതേസമയം മഴ പെയ്തത് ഇംഗ്ലണ്ട് ബൗളർമാർ മുതലെടുത്താൽ കളി ഇന്ത്യയുടെ കയ്യിൽ നിന്ന് പോകാനും സാധ്യതയുണ്ട്. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നേടിയത് 303 റൺസാണ്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യക്ക് 95 റൺസിന്റെ ലീഡ് ഉണ്ട്.

രണ്ടാം ഇന്നിങ്‌സില്‍ നായകൻ ജോ റൂട്ടിന്റെ ഉജ്ജ്വല സെഞ്ച്വറി(109)യുടെ മികവിലാണ് ഇംഗ്ലണ്ട് 303 റൺസ് നേടിയത്. റൂട്ടിന്റെയടക്കം അഞ്ച് വിക്കറ്റുകൾ പിഴുത ബുംറയുടെ മികവാണ് ഇംഗ്ലണ്ടിനെ 303ല്‍ ഒതുക്കിയത്.

TAGS :

Next Story