Quantcast

ടീം ഇന്ത്യയിലെ കോവിഡ് വ്യാപനം: മായങ്ക് അഗർവാളിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തി

ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്‌ക്‌വാദ് റിസര്‍വ് താരമായ നവദീപ് സെയ്നി, എന്നിവരാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട താരങ്ങളെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    3 Feb 2022 8:05 AM GMT

ടീം ഇന്ത്യയിലെ കോവിഡ് വ്യാപനം: മായങ്ക് അഗർവാളിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തി
X

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക് മുമ്പ് ടീം ഇന്ത്യയില്‍ മാറ്റം. ടീമില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അനിവാര്യമായ മാറ്റം. മായങ്ക് അഗര്‍വാളിനെയാണ് ടീമിലേക്ക് തെരഞ്ഞെടുത്തത്. മൂന്ന് താരങ്ങളും ഒരു റിസര്‍വ് താരവും അടക്കം ഏഴ് പേര്‍ക്കാണ് ടീം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്‌ക്‌വാദ് റിസര്‍വ് താരമായ നവദീപ് സെയ്നി, എന്നിവരാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട താരങ്ങളെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പരമ്പരയ്‌ക്കായി ജനുവരി 31നാണ് ഇന്ത്യന്‍ താരങ്ങള്‍ അഹമ്മദാബാദിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനിലേക്ക് മാറ്റുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഇവര്‍ പൂര്‍ണമായും രോഗമുക്തരാകുന്നതുവരെ ഐസൊലേഷനില്‍ തുടരും. കളിക്കാര്‍ക്ക് പുറമെ ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ലെയ്സണ്‍ ഓഫിസര്‍ ബി ലോകേഷ്, മസാജ് തെറാപിസ്റ്റ് രാജീവ് കുമാര്‍ എന്നിവരാണ് ടീം ക്യാംപില്‍ കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിരുന്നു.

രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. രോഹിത് നേരത്തെയും നായകനായിരുന്നുവെങ്കിലും അത് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു. എന്നാൽ കോഹ്‌ലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് നായകനായി അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ പരിക്കേറ്റതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചത്.

Mayank Agarwal Added to India's ODI Squad After 7 Members, Including 3 Players, Test Positive for Covid

TAGS :

Next Story