ബാംഗ്ലൂരിന്റെ അടുത്ത ക്യാപ്റ്റന്‍ ബട്ട്ലര്‍ ആവണം, ധോനിയെ പോലെ നയിക്കും:മൈക്കല്‍ വോണ്‍

ധോനിയെ പോലെ ആവാന്‍ ബട്ട്ലര്‍ക്ക് സാധിക്കുമെന്നാണ് വോണിന്റെ അഭിപ്രായം

MediaOne Logo

Web Desk

  • Updated:

    2021-10-13 09:33:44.0

Published:

13 Oct 2021 9:33 AM GMT

ബാംഗ്ലൂരിന്റെ അടുത്ത ക്യാപ്റ്റന്‍ ബട്ട്ലര്‍ ആവണം, ധോനിയെ പോലെ നയിക്കും:മൈക്കല്‍ വോണ്‍
X

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ അടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ആവണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ധോനിയെ പോലെ ആവാന്‍ ബട്ട്ലര്‍ക്ക് സാധിക്കുമെന്നാണ് വോണിന്റെ അഭിപ്രായം.

തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തില്‍ ബുദ്ധിമാനാണ് ബട്ട്ലര്‍. രാജസ്ഥാന്‍ റോയല്‍സ് ബട്ട്ലറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ബട്ട്ലര്‍ ആര്‍സിബി ക്യാമ്പിലേക്ക് എത്തണം എന്നാണ് എനിക്ക്. വിക്കറ്റിന് പിന്നില്‍ ബട്ട്ലറെ നിര്‍ത്തുകയും ക്യാപ്റ്റനാവാന്‍ ആര്‍സിബി ആവശ്യപ്പെടുകയും വേണം, മൈക്കല്‍ വോണ്‍ പറഞ്ഞു.

ബട്ട്ലറെ രാജസ്ഥാന്‍ റീടെയ്ന്‍ ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബട്ട്ലര്‍ ആര്‍സിബിയിലേക്ക് പോകണം എന്നാണ് ഞാന്‍ പറയുക. എംഎസ് ധോനിയെ പോലെയാവാനുള്ള കഴിവ് ബട്ട്ലറിനുണ്ട്. അക്കാര്യത്തില്‍ തനിക്ക് ഒരു സംശയവും ഇല്ലെന്നും വോണ്‍ പറഞ്ഞു.

'വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റനാവാന്‍ പാകത്തില്‍ വ്യക്തിത്വം അടുത്തതായി വരുന്ന ആള്‍ക്ക് വേണം. സ്വന്തം കഴിവുകളെ വ്യക്തമായി തിരിച്ചറിയുകയും ട്വന്റി20 ക്രിക്കറ്റിനെ കുറിച്ച് ബോധ്യവുമുണ്ടാവണം. കോഹ്‌ലിയെ പോലുള്ളവരെ കൈകാര്യം ചെയ്യാനാവണം'.ഈ സീസണോടെ ആര്‍സിബിയുടെ നായക സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story