ഇന്ത്യ - സിംബാബ്‌വെ പരമ്പര ; മിന്നു മണി ടി20 ടീമിൽ

ന്യൂഡൽഹി : സിംബാബ്‌വെക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ വനിത ടീമുകൾ പ്രഖ്യാപിച്ചു. മലായാളി താരം മിന്നു മണി ടി20 ടീമിൽ ഇടംപിടിച്ചു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങിയതോടെ സ്‌മൃതി മന്ഥാനയാണ് രണ്ട് ടീമുകളിയെയും നയിക്കുന്നത്. ടി20യിൽ ഷെഫാലി വർമയും ഏകദിനത്തിൽ ദീപ്തി വർമയുമാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
ടീം (ടി20) : സ്‌മൃതി മന്ഥാന (ക്യാപ്റ്റൻ), ഷെഫാലി വർമ (വൈസ് ക്യാപ്റ്റൻ), നിക്കി പ്രസാദ്, ഹർമൻപ്രീത് കൗർ, അനുഷ്ക ശർമ, റിച്ച ഘോഷ്, ജി കമലിനി, ദീപ്തി ശർമ, പ്രേമ റാവത്, ശ്രീ ചരണി, നന്ദ്‌നി ശർമ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഢി, ചിന്തിമണി കലിത, മിന്നു മണി
ടീം (ഏകദിനം) : സ്‌മൃതി മന്ഥാന (ക്യാപ്റ്റൻ), ഷെഫാലി വർമ, പ്രതിക റാവൽ, ഹർലീൻ ഡിയോൾ, തേജൽ ഹസാബ്നിസ്, ദീപ്തി ശർമ (വൈസ് ക്യാപ്റ്റൻ), റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, വൈഷ്ണവി ശർമ, ശ്രീ ചരണി, നന്ദ്‌നി ശർമ, ക്രാന്തി ഗൗഡ്, സയാലി സത്ഗാരെ, രേണുക താക്കൂർ.
ഒക്ടോബർ 16, 18, 20 തീയതികളിൽ റായ്പൂരിലാണ് ടി20 മത്സരങ്ങൾ നടക്കുക. ഈ മാസം 23, 25, 28 തീയതികളിൽ ഏകദിന മത്സരങ്ങളും നടക്കും. വഡോദരയിലാണ് ഏകദിന മത്സരങ്ങൾ അരങ്ങേറുന്നത്.
Adjust Story Font
16

